കേരളത്തെ സ്നേഹിച്ച സാലി മാത്യു വിട പറഞ്ഞു

Date:

തിരുവനന്തപുരം: കേരളം സ്വദേശമാക്കിയ, കേരളത്തെ ഏറെ സ്നേഹിച്ച, അമേരിക്കക്കാരിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91) അന്തരിച്ചു.കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിൻ്റെ മുനമ്പിൽ നിർമ്മിച്ച വ്യത്യസ്തവും മനോഹരവുമായ വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവ് പ്രശസ്ത പത്രപ്രവർത്തകൻ തുമ്പമൺ തയ്യിൽ ടി.ജെ. മാത്യുവിനൊപ്പം കഴിയുകയായിരുന്നു .അവരുടെ ആഗ്രഹപ്രകാരം മൃതദേഹം ഞായറാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കും.അമേരിക്കയിലെ കാലിഫോർണിയയിൽ പത്രപ്രവർത്തകയായിരുന്ന സാലി അവിടെയാണ് ടി.ജെ മാത്യുവിനെ കണ്ടുമുട്ടുന്നത്.പ്രശസ്ത പത്രപ്രവർത്തകൻ ടി.ജെ. എസ്.ജോർജിന്റെ സഹോദരനാണ് ടി.ജെ. മാത്യു. വർഷങ്ങൾക്ക് മുൻപ് കടലിനോട് ചേർന്ന് പിതാവ് വാങ്ങിയിരുന്ന ഭൂമിയാണ് നാല് പതിറ്റാണ്ട് മുമ്പ് മാത്യുവും സാലിയും തങ്ങളുടെ സ്വപ്നഭവനം പണിതത്.ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഇരുവരും കടലോരത്ത് സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ മുഴുകി കഴിഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യമായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു.മലമുകളിൽ സീഡ് സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചു ഫുട്ബോൾ പ്രേമികളായ ഇരുവരും . കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽഎന്നിവ സ്ഥാപിച്ചു. പാചകലയിൽ മിടുക്കിയായ സാലി കേരളീയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിലും മികവ് തെളിയിച്ചു.8 മക്കളുടെ അമ്മയാണ് .കോവളത്തെ തയ്യിൽ വസതി എത്രയോ കാലമായി നഗരത്തിലെ സുഹൃത്തുക്കളുടെ സംഗമ സ്ഥലവും ആയിരുന്നു. സാലിയമ്മ നല്ല ബന്ധുവും ആതിഥേയയും. മക്കൾഎട്ടുപേരും അമേരിക്കയിൽ വിവിധ മേഖലയിൽ ഉദ്യോഗസ്ഥർ.

Share post:

Popular

More like this
Related

ബന്ദികളുടെ കാര്യത്തിൽ ഉറപ്പ് വേണം ; 602 പലസ്തീൻ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേൽ

ജറുസലേം: ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീൻ തടവുകാരുടെ മോചനം...

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...