കൊച്ചി മെട്രോക്ക് ഏഴാം പിറന്നാൾ; അടുത്തത് പിങ്ക് പാത

Date:

കൊച്ചി: വളരുന്ന കൊച്ചിയുടെ ഗതാഗത കുതിപ്പിന് മിഴിവേകിയ
കൊച്ചി മെട്രോ റെയിലിന് നാളെ ഏഴുവയസ്. കൊച്ചി മെട്രോയില്‍ ദിനംപ്രതിയുള്ള യാത്രികരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ ശരാശരി തൊണ്ണൂറായിരത്തിനുമുകളില്‍ ആളുകളാണ് യാത്ര ചെയ്യുന്നത്.

സ്ഥിരം യാത്രികരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധന ഉണ്ടാകുന്നതിനാല്‍ വരുംമാസങ്ങളില്‍ത്തന്നെ ലക്ഷം യാത്രികര്‍ എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.

2017 ജൂണ്‍ 17നായിരുന്നു മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. ആലുവ മുതല്‍ മഹാരാജാസ് വരെയായിരുന്നു മെട്രോയുടെ ആദ്യ ഓട്ടം. വിവിധ ഘട്ടങ്ങളിലായി മെട്രോ റെയിൽ തൃപ്പുണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ടെര്‍മിനല്‍ വരെ എത്തിനില്‍ക്കുകയാണ്. ആലുവ മുതല്‍ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന്‍ ടെര്‍മിനല്‍വരെ 28.4 കിലോമീറ്റര്‍ പാതയും 25 സ്റ്റേഷനുകളുമുണ്ട്.

ഏഴാംപിറന്നാള്‍ ആഘോഷത്തോടൊപ്പം തന്നെ കലൂര്‍ സ്റ്റേഡിയംമുതല്‍ ഇന്‍ഫോപാര്‍ക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിര്‍മ്മാണകരാറും നല്‍കാനുള്ള ഒരുക്കത്തിലാണ് കെഎംആര്‍എല്‍. അഫ്കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് കുറഞ്ഞ തുക ക്വാട്ട് ചെയ്തിട്ടുള്ളത്. നിര്‍മ്മാണകരാര്‍ കൈമാറിയാല്‍ ജൂലൈയില്‍ ടെസ്റ്റ് പൈലുകളുടെ കുഴിക്കല്‍ തുടങ്ങും.

ബീജിങ് ആസ്ഥാനമായ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ് ബാങ്കില്‍നിന്ന് വായ്പയ്ക്കുള്ള നടപടികളും പൂര്‍ത്തിയായി. നിര്‍മ്മാണം ആരംഭിച്ചാല്‍ 18 മാസത്തിനുള്ളില്‍ 11.2 കിലോമീറ്റര്‍ പിങ്ക് പാത പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പിങ്ക് പാതയിലെ 11 സ്റ്റേഷനുകളില്‍ സ്റ്റേഡിയം ഒഴികെ പത്തെണ്ണമാണ്. സ്റ്റേഷനുകള്‍ക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു. 1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിര്‍മ്മാണച്ചെലവ്.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...