കോഴിക്കോടുകാരുടെ ദീർഘകാല സ്വപ്നം ഉടൻ സഫലമാകും ;മാനാഞ്ചിറ-വെള്ളിമാട് കുന്ന് സിവിൽ ലൈൻ റോഡ് ഒക്ടോബറോടെ പണി തുടങ്ങും

Date:

കോഴിക്കോട്: കോഴിക്കോടുകാരുടെ ദീർഘകാല സ്വപ്നമായ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വീതികൂട്ടൽ പ്രവൃത്തി തുടങ്ങുന്നതിലേക്കായി കമ്മിറ്റിയെ നിയമിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മൂന്നു മാസത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് നൽകും. റിപ്പോർട്ട് നൽകിയാൽ ഉടൻ പ്രവൃത്തി തുടങ്ങാനാകും. നിലവിൽ റോഡിന് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. ഈ വർഷം ഒക്ടോബർ-നവംബറോടെ റോഡിന്റെ പണി തുടങ്ങാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2025 അവസാനമാകുമ്പോഴേക്കും പ്രവൃത്തി പൂർത്തിയാക്കണം. വിഷൻ 2030 പദ്ധതിയിൽ മാനാഞ്ചിറ-വെള്ളിമാട് കുന്ന് റോഡ് വീതികൂട്ടൽ ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയപാത 66 ൽ
പണി നടന്നു കൊണ്ടിരിക്കുന്ന വടകര-കൊയിലാണ്ടി ഭാഗത്ത് വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സബ് കളക്ടർ ഹർഷിൽ ആർ മീണയെ നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പണി നടക്കുന്നതിനാൽ ദേശീയപാതയിലെ വെള്ളക്കെട്ട്, സർവ്വീസ് റോഡുകൾ മുങ്ങി വീട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നിവ പരിഹരിക്കാൻ സംസ്ഥാന തലത്തിൽ തന്നെ യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു. വെങ്ങളം- അഴിയൂർ റീച്ചിലാണ് പ്രധാന പ്രശ്നം. ഇവിടെ കരാറുകാരൻ സ്വീകരിച്ച നിലപാട് തെറ്റാണ്.
ഇക്കാര്യം ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

ദേശീയപാതയിൽ പണി നടക്കുന്നതിനാൽ പയ്യോളി, അഴിയൂർ, വടകര ഭാഗങ്ങളിൽ വെള്ളക്കെട്ട് മൂലം പ്രശ്നമുണ്ടെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. തിക്കോടി, അയനിക്കാട്, പയ്യോളി ഭാഗങ്ങളിൽ ബോട്ടിൽ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉന്നയിച്ചു.

പയ്യോളിയിലെ പ്രശ്നം കൾവർട്ട് നിർമ്മിച്ചാൽ പരിഹരിക്കാമെന്നും എന്നാൽ ജനങ്ങളുടെ പ്രതിഷേധം കാരണം പണി തുടങ്ങാൻ കഴിയുന്നില്ലെന്നും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ദേശീയപാതയിലെ പ്രവൃത്തി കാരണം മൂരാട് ഭാഗത്ത് വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിലായ കാര്യവും യോഗം ചൂണ്ടിക്കാട്ടി. ഇക്കാര്യമെല്ലാം നോഡൽ ഓഫീസർ പരിശോധിച്ച് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി ദിനേന ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ മാത്രമുള്ള 31 റോഡുകൾ പലവിധ പ്രവൃത്തികൾക്കായി കീറിയശേഷം അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണം. റോഡ് നിശ്ചിത സമയത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി പൂർവ്വസ്ഥിതിയിൽ ആക്കിയില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ അറിയിക്കും. ഇക്കാര്യം പരിശോധിക്കാനും സബ്കലക്ടർക്ക് ചുമതല നൽകി.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...