പിരിച്ചുവിട്ട 312 തൊഴിലാളികളെയും നിലനിര്‍ത്തും; എൻഐടിയിലെ തൊഴിലാളി സമരം വിജയം കണ്ടു.

Date:

കോഴിക്കോട്: എൻഐടിയിലെ നിലവിലുള്ള സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗത്തിലെ 312 ജീവനക്കാരെയും നിലനിർത്തുമെന്ന് മാനേജ്മെൻ്റിൻ്റെ ഉറപ്പ്. ഇതോടെ പിരിച്ചുവിടലിനെതിരെ എൻഐടിയിലെ കരാർ തൊഴിലാളികൾ അഞ്ച് ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്നു തന്നെ സമരം ചെയ്യുന്ന ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാനുള്ള അനുമതിയും ചർച്ചയിൽ മാനേജ്മെൻറ് നൽകി.
തൊഴിലാളികൾക്ക് 60 വയസ്സ് എന്ന മാനദണ്ഡം തന്നെ ഇനിയും നിലനിർത്താനും തീരുമാനിച്ചു. 55 വയസ്സു കഴിഞ്ഞവരെ പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെയായിരുന്നു സമരം.

കോഴിക്കോട് എന്‍ഐടിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സെക്യൂരിറ്റി, ശുചീകരണ വിഭാഗത്തിലെ 312 ജോലിക്കാരെ 55 വയസ് പൂര്‍ത്തിയായെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടാന്‍ എന്‍ഐടി തീരുമാനിച്ചത്. നേരത്തെ കരാര്‍ ജോലിക്കാരുടെ പ്രായപരിധി 60 ആയിരുന്നെങ്കിലും ഒരു മുന്നറിയിപ്പമില്ലാതെയായിരുന്നു ഈ വെട്ടിച്ചുരുക്കല്‍. ഇതിനെതിരെ എന്‍ഐടിയുടെ മുന്നില്‍ കരാര്‍ തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു.

പിരിച്ചു വിടുന്നവര്‍ക്ക് പകരം പുതിയ തൊഴിലാളികളെ നിയമിക്കാന്‍ മറ്റൊരു കരാര്‍ കമ്പനിക്കാണ് എന്‍ഐടി അനുമതി നല്‍കിയത്. ഈ കരാര്‍ കമ്പനി പുതുതായി തെരഞ്ഞെടുത്ത തൊഴിലാളികള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത് സമരക്കാര്‍ തടഞ്ഞു. പിരിച്ചു വിട്ട തൊഴിലാളികള്‍ക്ക് പിന്തുണയുമായി സിപിഎമ്മും, പിന്നെ കോണ്‍ഗ്രസും
നടത്തിയ മാര്‍ച്ചുകൾക്കിടെ പൊലീസ് സംഘര്‍ഷവുമുണ്ടായി.

എന്നാല്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികള്‍ക്ക് തൊഴില്‍ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവുമായാണ് ഇവര്‍ എന്‍ഐടിയില്‍ എത്തിയത്. ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന സമരം ചെയ്യുന്ന സംയുക്ത സമരസമിതിയുടെയും പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഘടനകളുടേയും നിലപാടിനെ തുടർന്നാണ് മാനേജ്മെന്റ് ഇന്ന് വീണ്ടും ചര്‍ച്ചക്ക് തയ്യാറായത്. സമരക്കാരുടെ മുഴുവൻ ആവശ്യവും മാനേജ്മെന്റ് അംഗീകരിച്ചു.
സമരം വിജയകരമായി അവസാനിച്ചത് വളരെക്കാലമായി ജോലി ചെയ്തു വരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...