പോസ്റ്റര്‍ യുദ്ധത്തിൽ നിന്നും കെഎസ്ആർടിസി രക്ഷിക്കാനൊരുങ്ങി മന്ത്രി ഗണേഷ് കുമാര്‍

Date:

കെ.എസ്.ആർ.ടി.സി. ബസുകളും ഡിപ്പോകളും ഫ്ളെക്സും പോസ്റ്ററും ഒട്ടിച്ച് വൃത്തികേടാക്കുന്നതിനെതിരെ നിർദ്ദേശങ്ങളുമായി മന്ത്രി കെ.ബി. ഗണേഷ്കുമാർ. തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകൾ കണ്ടാൽ കീറിക്കളയണമെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു. ബസിൽ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. ധൈര്യമായി ഇളക്കിക്കോളൂ. ഒരു സമ്മേളനത്തിന്റെയും ഫ്ളെക്സും പോസ്റ്ററും സ്റ്റേഷനുകളിൽ ഇനി വേണ്ട – ഗണേഷ്കുമാർ ജീവനക്കാരോട് പറഞ്ഞു.

ഓഫീസ് ജീവനക്കാർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ബസുകളും സ്റ്റേഷനുകളും വൃത്തികേടാക്കുന്നതിനെതിരെ മന്ത്രി കർശന നിലപാട് എടുത്തത്. യൂണിയനുകൾക്ക് ബോർഡുകൾ സ്ഥാപിക്കാൻ പ്രത്യേകം സ്ഥലം അനുവദിക്കും. മറ്റേതെങ്കിലും സ്ഥാപനങ്ങളോ സംഘടനകളോ പോസ്റ്റർ ഒട്ടിച്ചാൽ പോലീസിന് പരാതികൊടുക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഡിപ്പോകളിലേക്ക് വിളിച്ചാൽ ഫോൺ എടുത്ത് മാന്യമായി സംസാരിക്കണം. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം കൊണ്ടുവരും. ഡിപ്പോകളും സ്റ്റേഷനുകളും ആറുമാസത്തിനുള്ളിൽ പൂർണ്ണമായും കമ്പ്യൂട്ടർവത്കരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള തുക അതത് പ്രദേശത്തെ എം.എൽ.എ.മാർ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ചേർന്ന് വൃത്തിയാക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.

Share post:

Popular

More like this
Related

പാക് സംഘർഷം: 2025 ഏഷ്യാ കപ്പ് ഇന്ത്യ ആതിഥേയത്വം വഹിക്കില്ല; കളിക്കുകയുമില്ല

മുംബൈ: പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ 2025 ലെ ഏഷ്യാ കപ്പ്...

ജോ ബൈഡന് വളരെ വേഗത്തിൽ പടരുന്നപ്രോസ്റ്റേറ്റ് കാൻസർ – മെ‍ഡിക്കൽ വിദഗ്ധർ

ന്യൂയോര്‍ക്ക് : മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന് (82) പ്രോസ്റ്റേറ്റ് കാന്‍സര്‍...