മനാഫിൻ്റെ വാക്കുകൾക്ക് ടണ്‍ കണക്കിന് പ്രതീക്ഷയുണ്ട് – ‘കാബിനില്‍ മണ്ണുവീണില്ലെങ്കില്‍ അവന്‍ തിരിച്ചുവരും’ ; അർജുനെ കാത്ത് ഒരു നാട്.

Date:

ബംഗളുരു : ‘അർജുൻ ഉണ്ടിവിടെ, കാബിനില്‍ മണ്ണുവീണില്ലെങ്കില്‍ അവന്‍ തിരിച്ചുവരും’ മനാഫിൻ്റെ വാക്കുകൾക്ക് ലോറിയുടെ ഭാരത്തേക്കാൾ ടൺ കണക്കിന് പ്രതീക്ഷയാണ് ഒരു നാട് വെച്ച് പുലർത്തുന്നത്. കര്‍ണ്ണാടകയിലെ അഗോളയില്‍ മണ്ണിനടിയില്‍പ്പെട്ട  ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ചുവരുമെന്ന് ഉറച്ച പ്രതീക്ഷ തന്നെയാണ് ലോറി ഉടമ മനാഫിന്. 16ന് രാവിലെയാണ് ലോറി മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. അഗോളയില്‍ വണ്ടി നിര്‍ത്തിയിട്ട് വിശ്രമിച്ചതാണോ ചായ കുടിക്കാന്‍ നിര്‍ത്തിയതാണോ എന്നൊന്നും അറിയില്ല. ആ സമയത്ത് അമ്മ വിളിച്ചപ്പോള്‍ അര്‍ജുന്റെ ഫോണ്‍ ഓഫ് ആയിരുന്നുവെന്ന് മനാഫ് പറയുന്നു. 

‘ഭാരത് ബെന്‍സിന്റെ ലോറിയാണ്. അവരുമായി ബന്ധപ്പെട്ടപ്പോഴും ലോറിയുടെ ലൊക്കേഷന്‍ അതേ സ്ഥലത്താണ് കാണിക്കുന്നത്. എത്രതവണ കേണുപറഞ്ഞിട്ടും കാര്യമുണ്ടായില്ല. റോഡില്‍ വീണ മണ്ണ് നീക്കി ദേശീയപാതയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ മാത്രമാണ് അധികൃതര്‍ ശ്രമിക്കുന്നത്. മണ്ണിനടിയില്‍ കിടക്കുന്ന ജീവന്‍ രക്ഷിക്കാന്‍ ഒരു ശ്രമവും നടക്കുന്നില്ലെന്നും ‘ മനാഫ് കുറ്റപ്പെടുത്തി.

11 മണിക്ക് വണ്ടി എടുത്ത് തിരിച്ചുവരേണ്ടതായിരുന്നു. അപ്പോഴും ഫോണ്‍ ഓഫ് ആയിരുന്നു. 16ന് പുലര്‍ച്ചെ നാലുവരെ അര്‍ജുനുമായി സംസാരിച്ചിട്ടുണ്ട്. അര്‍ജുന്റെ ഭാര്യ ഇന്നലെ വിളിച്ചപ്പോള്‍ രണ്ടുവട്ടം ഫോണ്‍ റിങ് ചെയ്തു. ലോറി ഉടമകളുടെ വാട്സാപ് ഗ്രൂപ്പിലൂടെയാണ് മണ്ണിടിച്ചിലിന്റെ വിവരം അറിഞ്ഞത്. അപ്പോള്‍ത്തന്നെ ജിപിഎസ് നോക്കി. ലൊക്കേഷന്‍ മണ്ണിടിഞ്ഞ സ്ഥലത്തുതന്നെയാണെന്ന് ബോദ്ധ്യപ്പെട്ടു. ഉടന്‍ പൊലീസില്‍ പരാതി നല്‍കി. 

മണ്ണടിച്ചിലുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത് പുഴയുണ്ട്. ലോറി നീങ്ങി പുഴയിലേക്ക് പോയെങ്കില്‍ ജിപിഎസില്‍ പുഴയാണ് കാണിക്കേണ്ടത്. പക്ഷേ ഇപ്പോഴും ലോറിയുടെ ലൊക്കേഷന്‍ മണ്ണുവീണ സ്ഥലത്താണ്. 40 ടണ്‍ തടിയാണ് വണ്ടിയിലുള്ളത്. അത്രയും ഭാരമുള്ള ലോറി നീങ്ങിപ്പോവാന്‍ സാദ്ധ്യതയില്ല. ലോറി മണ്ണിനടിയില്‍ തന്നെയാണെന്നാണ് കരുതുന്നതെന്നും മനാഫ് പറയുന്നു. 26 അടി താഴ്ചയുള്ള പുഴ മണ്ണുവീണ് നിറഞ്ഞ അവസ്ഥയിലാണെന്നും മനാഫ് ആധിയോടെ പറഞ്ഞു. ഓഫ് ആയ ഫോണ്‍ വീണ്ടും ഓണ്‍ ആകുമ്പോള്‍ പ്രതീക്ഷയോടെയല്ലേ കാണാനാകൂ, ആ മണ്ണ് ഒന്നു മാറ്റാന്‍ ശ്രമിച്ചാല്‍ അവന്‍ തിരിച്ചുവരുമെന്ന്  ഉറച്ച് വിശ്വസിക്കുന്നെന്നും അര്‍ജുന്റെ ലോറി ഉടമ മനാഫ് .

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....