ഷിരൂര്‍ മണ്ണിടിച്ചില്‍: ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തി; അർജുൻ കാണാമറയത്തു തന്നെ.

Date:

ഷിരൂർ : തിരച്ചിലിന്‍റെ അഞ്ചാം ദിവസവും പിന്നിട്ടു. അർജുൻ കാണാമറയത്തു തന്നെ. എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കണ്ണാടിക്കലിലെ കുടുംബം. അപകട വിവരമറിഞ്ഞയുടൻ അങ്കോല പൊലീസിനെ ബന്ധപ്പെട്ടിട്ടും കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നതാണ് അർജുന്‍റെ കുടംബത്തിൻ്റെ സങ്കടം. രണ്ടുദിവസം അവര്‍ വെറുതെ കളഞ്ഞെന്ന് അര്‍ജുന്റെ അമ്മ ഷീല പരിഭവപ്പെട്ടു.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ഇന്ന് നിർത്തി. കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് തീരുമാനം. നാളെ രാവിലെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കും. റഡാറില്‍ നിന്നുള്ള 4 സിഗ്നലുകള്‍ ലക്ഷ്യമിട്ട് നടത്തിയത് 100 മണിക്കൂറിലേറെ തിരച്ചില്‍. അര്‍ജുനടക്കം 3 പേരാണ് മണ്ണിനടിയിലുള്ളത്. 

അതിനിടെ, ഷിരിരൂരിൽ അപകടത്തിൽ പെട്ട അർജുൻ്റെ ലോറി ഉടമ മനാഫിന് നേരെ പൊലീസിന്റെ കയ്യേറ്റമുണ്ടായി. ഇത്തരം രക്ഷാ ദൗത്യങ്ങളിൽ പങ്കെടുത്തു പരിചയമുള്ള  രഞ്ജിത് ഇസ്രായേലിനെ എത്തിച്ചത്  സംബന്ധിച്ച തർക്കമാണ് മർദനത്തിന് കാരണം. കാർവാർ എസ്.പി മനഫിന്റെ മുഖത്തടിച്ചതായാണ് പരാതി

രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി എച്ച്.‍ഡി.കുമാരസ്വാമി ഷിരൂരിലെത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഷിരൂരിലെ അപകടസ്ഥലത്തെത്തും.   

ഷിരൂർ രക്ഷാപ്രവർത്തനത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെടുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നു. കുടുംബാംഗങ്ങളുമായി സംസാരിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് പറഞ്ഞു. 

Share post:

Popular

More like this
Related

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യക്കുള്ള പ്രേരണയോ ആയി കണക്കാക്കാൻ ആകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യയ്ക്കുള്ള പ്രേരണയോ ആയി കാണാനാവില്ലെന്ന്...

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...