സൗജന്യ കൈത്തറി യൂണിഫോമിൻ്റെയും പാഠപുസ്തകങ്ങളുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.

Date:

സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോമിൻ്റെയും പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെയും വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 2024-25 അധ്യയന വർഷത്തിൽ 9 ലക്ഷം വിദ്യാർത്ഥികൾക്കായി 39.8 ലക്ഷം മീറ്റർ കൈത്തറി തുണിയാണ് വിതരണം ചെയ്യുന്നത്. ഒന്നു മുതൽ ഏഴ് വരെയുള്ള സർക്കാർ വിദ്യാലയങ്ങളിലേയും ഒന്നു മുതൽ നാലു വരെയുള്ള സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം ലഭിക്കും.

കൈത്തറി മേഖലയുടെ ഉന്നമനം കൂടി ലക്ഷ്യമാക്കിയാണ് സർക്കാർ 2016-17 സാമ്പത്തിക വർഷം മുതൽ സൗജന്യ കൈത്തറി സ്ക്കൂൾ യൂണിഫോം പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. പദ്ധതി പ്രകാരം എല്ലാ വർഷവും സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് രണ്ട് ജോടി വീതം ഗുണമേന്മയേറിയ കൈത്തറി തുണി നൽകിവരുന്നു. ഇതിനോടകം 81.26 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

കേരളത്തിലെ പ്രാഥമിക കൈത്തറി സംഘങ്ങളിൽ ജോലിചെയ്യുന്ന ആറായിരത്തിലധികം കൈത്തറിത്തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി നടപ്പിൽ വരുത്തുന്നതിനു മുൻപ് 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്ത്തുകാർക്ക് തൊഴിൽ ലഭിച്ചതെങ്കിൽ, ഈ പദ്ധതി നടപ്പിലാക്കിയതിനു ശേഷം ഒരു നെയ്ത്തുകാരന് നെയ്യുന്നതിനനുസരിച്ച് 600ലധികം രൂപ ദിവസ വരുമാനവും 250ൽ കൂടുതൽ തൊഴിൽ ദിനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....