10-ാമത് എ.സി.ഷണ്‍മുഖദാസ് പുരസ്‌ക്കാരം ബിനോയ് വിശ്വത്തി

Date:

കോഴിക്കോട്: എ.സി.ഷണ്‍മുഖദാസിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മാതൃകാ പൊതുപ്രവര്‍ത്തകനുള്ള 2023 ലെ പുരസ്‌ക്കാരത്തിനു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. പൊതുപ്രവര്‍ത്തന രംഗത്ത് മാന്യമായ ഇടപെടലുകളോടെ സജീവ സാന്നിദ്ധ്യമായിരുന്ന എ.സി.ഷണ്‍മുഖദാസ്, ദീര്‍ഘകാലം സംസ്ഥാനത്ത് എം.എല്‍.എയും മന്ത്രിയുമായിരുന്നു

പൊതുപ്രവര്‍ത്തന രംഗത്ത് പുലര്‍ത്തുന്ന സത്യസന്ധത, ദേശീയ-ജനാധിപത്യ-മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ മാനദണ്ഡമാക്കിയാണ് പുരസ്‌ക്കാര ജേതാവിനെ തിരഞ്ഞെടുത്തത്.ഷണ്‍മുഖദാസ് പഠനകേന്ദ്രം ചുമതലപ്പെടുത്തിയ പി.സുധാകരന്‍ മാസ്റ്റര്‍, അഡ്വ. പി.ചാത്തുക്കുട്ടി, ഇ. ബേബി വാസന്‍ മാസ്റ്റര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ബിനോയ് വിശ്വത്തിന്റെ പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്.

ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാക്കളില്‍ പ്രധാനി ആയിരുന്ന സി.കെ.ഗോവിന്ദന്‍ നായരുടെ 61-ാം ചരമവാര്‍ഷികവും എ.സി.ഷണ്‍മുഖദാസിന്റെ 11-ാം ചരമ വാര്‍ഷികവും ഒന്നിച്ചു വരുന്ന 2024 ജൂണ്‍ 27 ന് വ്യാഴാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന സി.കെ.ജി, എ.സി. ഷണ്‍മുഖദാസ് അനുസ്മരണ സമ്മേളനത്തില്‍ എന്‍.സി.പി. (എസ്) സംസ്ഥാന പ്രസിഡന്റ് ശ്രീ. പി.സി.ചാക്കോ പുരസ്‌ക്കാരം നല്‍കും. എ.സി.ഷണ്‍മുഖദാസ് പഠനകേന്ദ്രം ചെയര്‍മാനും വനം -വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ReplyForward

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...