തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ്റെ തിരുമുഖം തെളിയുന്നു ; 393 കോടി രൂപയുടെ വികസന പദ്ധതി

Date:

വികസനത്തിൻ്റെ പുതിയൊരു മാതൃക തീർത്ത് അണിഞ്ഞൊരുങ്ങാൻ തൃശൂര്‍ റെയിവെ സ്റ്റേഷൻ. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 393.57 കോടി മുതൽ മുടക്കിലാണ് നവീകരണം. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ എക്‌സ് ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു.

54,330 സ്‌ക്വയര്‍ ഫീറ്റിലുള്ള പുതിയ കെട്ടിടം ആധുനിക സൗകര്യങ്ങളോടെയാണ് നവീകരണം പൂര്‍ത്തിയാക്കുന്നത്. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിര്‍മ്മിക്കും.

പാര്‍ക്കിംഗ് കൂടുതല്‍ വിശാലമാക്കുന്ന തരത്തിലാണ് പുതിയ ഡിസൈനിംഗ്. നിലവില്‍ 2,520 ചതുരശ്രയടിയാണ് പാര്‍ക്കിംഗിനായി ഉള്ളത്. ഇത് 10,653 ചതുരശ്രയടിയിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിര്‍മ്മിതിയില്‍ ഉണ്ടാകും.

റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തില്‍ പെടുന്നു. വിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടര്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി പ്രത്യേക പാത, ജീവനക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങള്‍ എന്നിവയും ഉണ്ടാകും.

ദക്ഷിണ റെയില്‍വേയുടെ 2023- 24 സാമ്പത്തികവര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നുള്ള വരുമാനത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള
തൃശൂര്‍ റെയില്‍വേ സ്റ്റേഷൻ ,155 കോടി രൂപയാണ് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേടിയത്.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...