ആരുമറിഞ്ഞില്ല, അനാസ്ഥയുടെ ഒന്നര ദിവസം; മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിൽ കുടുങ്ങിപ്പോയ രോഗിയെ പുറത്തിറക്കിയത് തിങ്കൾ രാവിലെ

Date:

തിരുവനന്തപുരം : ജീവൻ്റെ രക്ഷക്കാണ് രോഗികൾ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നത്. അത്തരം സ്ഥാപനങ്ങൾ ജീവന് തന്നെ ഭീഷണിയുയർത്തിയാലോ?! തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നത് ആരാരുമറിഞ്ഞില്ലെന്നറിയുമ്പോൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാവും. മെഡിക്കൽ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായർ ലിഫ്റ്റിൽ അകപ്പെട്ടത് ശനിയാഴ്ച ഉച്ചക്ക്. തിങ്കളാഴ്ച ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. 

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ പരിശോധിക്കാൻ തുനിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് കണ്ടത്. രവീന്ദ്രൻ്റെ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു.

ശനിയാഴ്ച ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ ശേഷം അലാറം പലവട്ടം അടിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ലെന്നും രവീന്ദ്രൻ ഭീതിയോടെ പറഞ്ഞു. “ലിഫ്റ്റിനുള്ളിലെ ഫോണിൽ വിളിച്ചു നോക്കി. ആരും അറ്റൻ്റ് ചെയ്തില്ല. ഒരുപാട് സമയം ലിഫ്റ്റിൻ്റെ വാതിലിൽ തട്ടി വിളിച്ചു നോക്കി. രണ്ട് ദിവസം ആരും ശ്രദ്ധിച്ചില്ല. രണ്ട് ദിവസം ലിഫ്റ്റിനുളളിൽ ശ്വാസംമുട്ടിയാണ് കഴിഞ്ഞത്.” – രണ്ടുദിനം താനനുഭവിച്ച നരകയാതന പങ്കുവെച്ച രവീന്ദ്രൻ മരണഭയം കാരണം ലിഫ്റ്റിനുള്ളിൽ മലമൂത്ര വിസർജനം നടത്തേണ്ടിവന്നെന്നും വെളിപ്പെടുത്തി. അതിനിടെ ഫോണ്‍ നിലത്ത് വീണു പൊട്ടിപ്പോയതിനാൽ പിന്നെ ആരെയും വിളിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ലിഫ്റ്റ് പകുതിയിൽ വെച്ച് നിന്ന് പോയിട്ടും ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പോലും അധികൃതർ ശ്രമിച്ചില്ലെന്നും ഗുരുതര അനാസ്ഥയാണ് ഉണ്ടായതെന്നും മകൻ ഹരിശങ്കർ പറഞ്ഞു. ആരെങ്കിലും കുടുങ്ങിയാൽ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജ്ജീകരണങ്ങളൊന്നും ലിഫ്റ്റിൽ  ഉണ്ടായിരുന്നില്ല. ‘ശനിയാഴ്ച രാവിലെയാണ് അച്ഛൻ മെഡിക്കൽ കോളേജിൽ പോയത്. 12 മണിയോടെ അച്ഛൻ  ലിഫ്റ്റിൽ കയറി. അൽപ്പം മുകളിലേക്ക് പൊങ്ങിയ ശേഷം ലിഫ്റ്റ് നിന്നുപോയി. അച്ഛൻ ലിഫ്റ്റിനുളളിലെ എമർജൻസി ബട്ടനുകൾ അടിച്ചു നോക്കി. ലിഫ്റ്റ് കുലുങ്ങിയ സമയത്ത് വീണ് ഫോൺ പൊട്ടിയിരുന്നു. അവിടെയുളള ഫോൺ ഉപയോഗിച്ച് അവിടെ എഴുതിവെച്ച ഫോൺ നമ്പറുകളിൽ വിളിച്ചു. എന്നാൽ ആരും എടുത്തില്ല.’  

സിസിടിവി ക്യാമറ പോലും ലിഫ്റ്റിലുണ്ടായിരുന്നില്ല. ഇന്ന് രാവിലെ 6 മണിയ്ക്ക് ആ വഴിക്ക് പോയ ഒരാളാണ് ലിഫ്റ്റ് പകുതിയിൽ നിൽക്കുന്നത് കണ്ടത്. ശ്രദ്ധയിൽപ്പെട്ട ഉടനെ ഇദ്ദേഹം ലിഫ്റ്റ് തുറക്കാൻ നോക്കി. പ്രശ്നം പരിഹരിച്ച് ലിഫ്റ്റ് തുറന്ന് അച്ഛനെ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തോളം ലിഫ്റ്റിൽ കിടന്ന അച്ഛന് മാനസികമായി പ്രയാസങ്ങളുണ്ട്. രണ്ട് ദിവസമായി വെളളവും ഭക്ഷണവുമില്ലാതെ കിടക്കുകയായിരുന്നു. നിലവിൽ കാഷ്വാലിറ്റിയിൽ ചികിത്സയിലാണെന്നും മകന്‍ പറഞ്ഞു. 

Share post:

Popular

More like this
Related

നാടിന്റെ സമഗ്ര വികസനത്തിന് വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നാടിന്റെ സമഗ്ര വികസനത്തിന് ഭരണനിർവ്വഹണത്തിൽ വേഗത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാകണമെന്ന്...

ദേശീയ സുരക്ഷയുടെ പേരിൽ തുർക്കിയുമായി ബന്ധപ്പെട്ട വ്യോമയാന കമ്പനിയുടെ അനുമതി റദ്ദാക്കി ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യൻ വിമാനത്താവളങ്ങളിൽ പാസഞ്ചർ, കാർഗോ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ...

നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവം ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക്  സസ്‌പെന്‍ഷൻ

കൊച്ചി : നെടുമ്പാശ്ശേരിയില്‍ യുവാവിനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ട് സിഐഎസ്എഫുകാർക്ക്...

ത്രാലില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന

(Photo Courtesy : X) ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ...