മണിപ്പൂരിൽ നിന്ന് നിയമം ലംഘിച്ച് കുട്ടികളെ കേരളത്തിലെത്തിച്ച് തിരുവല്ലയിലെ സ്ഥാപനം; സിഡബ്ല്യുസി നടപടി

Date:

തിരുവല്ല: കലാപം നടക്കുന്ന മണിപ്പൂരിലെ സിറ്റിപ്പൂർ ജില്ലയിൽ നിന്നും 50 ലേറെ കുട്ടികളെ തിരുവല്ലയിലേക്ക് കടത്തിയത് നിയമം ലംഘിച്ചാണെന്ന് ജില്ലാ ശിശു സംരക്ഷണ സമിതി. സംരക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് തിരുവല്ല മനക്കച്ചിറ ആസ്ഥാനമായി പ്രവർത്തിക്കുന്ന സത്യം മിനിസ്ട്രീസ് എന്ന സ്ഥാപനം രണ്ടു മാസം മുമ്പ് കുട്ടികളെ എത്തിച്ചത്. എന്നാൽ, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വിദ്യാർഥികളെ എത്തിക്കാനുള്ള യാതൊരു നടപടിക്രമങ്ങളും ഇവർ പാലിച്ചിരുന്നില്ലെന്ന് ശിശു സംരക്ഷണ സമിതി (സി.ഡബ്ല്യു.സി) ജില്ലാ ചെയർമാൻ എൻ. രാജീവ് പറഞ്ഞു

രണ്ട് മാസം മുൻപാണ് തിരുവല്ല കവിയൂരിലെ സ്ഥാപനം 56 കുട്ടികളെ മണിപ്പൂരിൽ നിന്ന് കൊണ്ടുവന്നത്. തുടർ വിദ്യാഭ്യാസത്തിനായി തിരുവല്ലയിലെ ഒരു സ്‌കൂളിൽ ഇവരെ ചേർത്തു. എന്നാൽ ബാലാവകാശ കമ്മീഷന്‍റെ അടക്കം മതിയായ അനുമതി വാങ്ങാതെയാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്ന പരാതി ജില്ലാ പൊലീസ് മേധാവിക്ക് കിട്ടി. രഹസ്യന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച് റിപ്പോർട്ട് എസ്‌പിക്ക് നൽകി. തുടർ നടപടിക്ക് ശിശു ക്ഷേമ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അങ്ങനെയാണ് നിയമ ലംഘനം ബോധ്യമായത്.  സ്ഥാപനത്തിൽ താമസിപ്പിച്ചിരുന്ന കുട്ടികളെ ശിശു ക്ഷേമ സമിതി ഏറ്റെടുത്ത് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി

സംഭവത്തിൽ സത്യം മിനിസ്ട്രീസിനോട് ശിശു സംരക്ഷണ സമിതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തിരുത്താനും സമയം നൽകിയിട്ടും സ്ഥാപനം നിഷേധാത്മക നിലപാട് സ്വീകരിച്ചതായി ശിശു സംരക്ഷണ സമിതി ജില്ലാ ചെയർമാൻ പറഞ്ഞു.

ശിശു സംരക്ഷണ സമിതിയുടെ ആദ്യ പരിശോധനയിൽ 32 ആൺകുട്ടികളും 24 പെൺകുട്ടികളുമടക്കം 56 കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ, രണ്ടാമത്തെ പരിശോധനയിൽ 19 പെൺകുട്ടികളെയും 9 ആൺകുട്ടികളെയുമാണ് കണ്ടെത്തിയത്. പരാതിയും പരിശോധനയും തുടങ്ങിയതോടെ കുറച്ച് കുട്ടികളെ നടത്തിപ്പുകാർ മണിപ്പൂരിലേക്ക് തിരികെ അയച്ചിരിക്കാം എന്നാണ് സൂചന. ആൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ അധീനതയിൽ കൊല്ലത്തുള്ള ബോയ്സ് ഹോമിലേക്കും പെൺകുട്ടികളെ തിരുവല്ലയിലെ മഞ്ഞാടി നിക്കോൾസൺ ഹയർസെക്കൻഡറി സ്കൂളിലെ ഹോസ്റ്റലിലേക്കും മാറ്റി.
തുടർ നിയമ നടപടിക്കായി സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് ശിശു ക്ഷേമ സമിതി അറിയിച്ചു.

മണി​പ്പൂരിലെ ഗോത്ര വിഭാഗമായ കുക്കി ഓർഗനൈസേഷനോടും കുട്ടികളുടെ മാതാപിതാക്കളോടും ചർച്ച ചെയ്തശേഷം ശിശു സംരക്ഷണ സമിതി തുടർ നടപടി സ്വീകരിക്കും. രഹസ്യാന്വേഷണ വിഭാഗം ജില്ലാ പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തിങ്കളാഴ്ച സത്യം മിനിസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ കുട്ടികളെ മാറ്റിയത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....