നിപ ലക്ഷണവുമായി മറ്റൊരു 68- കാരനും കോഴിക്കോട് മെഡിക്കൽ കോളേജിൽ ; മരിച്ച കുട്ടിയുമായി സമ്പർക്കമില്ല

Date:

കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടർന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 68 – വയസ്സുകാരനെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇദ്ദേഹത്തിന് ഇന്ന് (ഞായറാഴ്ച) നിപ ബാധയെ തുടർന്ന് മരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനുമായി സമ്പർക്കമില്ല

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്ന് മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുൻപ് പനി ബാധിച്ച ഇദ്ദേഹത്തിന് നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ഇവരെ കൂടാതെ സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേരും നിരീക്ഷണത്തിലുണ്ട്. ഇതില്‍ 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണ്. ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും. രോഗബാധയുടെ പശ്ചാത്തലത്തില്‍ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിർദ്ദേശം നല്‍കിയതായും മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...