വിസി നിയമനം ; ഗവർണർ രൂപീകരിച്ച  3 സർവ്വകലാശാലകളിലെയും സെർച്ച് കമ്മിറ്റികൾക്ക് ഹൈക്കോടതി സ്റ്റേ

Date:

കൊച്ചി : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപീകരിച്ച മൂന്ന് സർവ്വകലാശാലകളിലെ വിസി നിയമന സെർച്ച് കമ്മിറ്റികൾ കൂടി ഹൈക്കോടതി സ്റ്റേ ചെയ്തു. ചാൻസലറുടെ ഉത്തരവിന് ഒരു മാസത്തേക്ക് ഹൈക്കോടതി വിലക്കും ഏർപ്പെടുത്തി. കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവിടങ്ങളിലെ സെർച്ച് കമ്മിറ്റി നടപടികൾക്കാണ് ഹൈക്കോടതി സ്റ്റേ നൽകിയിരിക്കുന്നത്. ഇതോടെ നേരത്തെ സ്റ്റേ ചെയ്ത ഫിഷറീസ് സർവ്വകലാശാലയുടെ അടക്കം നാല് സർവ്വകലാശാലകളിലെ സെർച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സ്റ്റേ ഉത്തരവ് വന്നിരിക്കുന്നത്.

ഫിഷറീസ് സർവ്വകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയും ഹൈക്കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തിരുന്നു. ഫിഷറീസ് സർവ്വകലാശാല വി.സി നിയമനത്തിന് വേണ്ടി ഗവർണർ സ്വന്തം നിലയിൽ സേർച് കമ്മിറ്റി രൂപീകരിച്ചതിൽ ചാൻസലറായ ഗവർണർക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയക്കുകയും ചെയ്തു.

സർവ്വകലാശാലകൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹരജിയിൽ തീരുമാനം ആകുന്നത് വരെ തുടർനടപടി ഉണ്ടാകില്ലെന്നാണ് ചാൻസലർ കോടതിയെ അറിയിച്ചത്. സർവ്വകലാശാല പ്രതിനിധികൾ ഇല്ലാതെ യു.ജിസിയുടെയും ചാൻസലറുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി സേർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സർക്കാരാണ് കോടതിയെ സമീപിച്ചത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....