അരുന്ധതി റോയിക്കൊപ്പം ഡോ. ഷെയ്ഖ് ഷൗക്കത്തിനേയും യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്തേക്കും.

Date:

എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹിയ ലഫ്റ്റന്റ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് അനുമതി നല്‍കിയത്. ഒപ്പം കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയായി. 2010 ല്‍ ഡല്‍ഹയിലെ ഒരു പരിപാടിയില്‍ രാജ്യവിരുദ്ധപരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

2010 ഒക്ടോബറില്‍ സുശീല്‍ പണ്ഡിറ്റ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 2023 ഒക്ടോബറില്‍ രണ്ടു പേരേയും ഐപിസി 153എ, 153ബി, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.

2010 ഒക്ടോബര്‍ 21ന് ‘ആസാദി-ദെ ഒണ്‍ലി വേ’ എന്ന തലക്കെട്ടില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാണ് പരാതി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും പ്രസംഗിച്ചെന്നാണ് ആരോപണം. വിദ്വേഷപ്രസംഗം സംബന്ധിച്ച കേസുകളില്‍ പ്രാഥമിക അന്വേഷണത്തിനു ശേഷമുള്ള നടപടികള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വേണം. അതനുസരിച്ചാണ് ഡല്‍ഹി പൊലീസ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വാങ്ങിയത്.

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...