തൃശൂരിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്തു ; മൂന്നിടങ്ങളിൽ നിന്നായി 65 ലക്ഷം കവർന്നു

Date:

തൃശൂർ: തൃശൂരിൽ എസ്ബിഐ യുടെ മൂന്ന് എടിഎമ്മുകൾ തകർത്ത് പണം കൊള്ളയടിച്ചു. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളാണ് പുലർച്ചെ 2.30 നും 4 മണിക്കും മധ്യേ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്തത്. മൂന്ന് എടിഎമ്മുകളിൽ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.

കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. മാപ്രാണത്തെ എടിഎമ്മില്‍ നിന്ന് 30 ലക്ഷം രൂപ, കോലഴിയിലെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ, ഷൊർണൂരിലെ എടിഎമ്മില്‍ നിന്ന് റോഡ് 9.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്. കൊള്ള സംഘം എത്തിയ വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ക്യാമറകളിൽ കറുത്ത സ്പ്രേ ചെയ്തതിന് ശേഷമായിരുന്നു മോഷണം.

Share post:

Popular

More like this
Related

തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊല ; മൂന്നിടങ്ങളിലായി 5 പേരെ വെട്ടിക്കൊന്ന് 23 കാരൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ...

ആരോഗ്യപ്രശ്നം; പി സി ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെ സെല്ലിൽ റിമാൻഡ് ചെയ്യും

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ 14 ദിവസത്തേക്ക്...

സെൻസസിന്റെ അടിസ്ഥാനത്തിൽ വാർഡ് പുനർനിർണ്ണയത്തിന് സർക്കാരിന് അധികാരമുണ്ട്: നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി : എട്ടു മുനിസിപ്പാലിറ്റികളിലും ഒരു പഞ്ചായത്തിലും സർക്കാർ നടത്തിയ വാർഡ്...

എട്ട് ജീവനുകൾ, 48 മണിക്കൂർ, പ്രതീക്ഷകൾ അസ്ഥാനത്തോ? ; തെലങ്കാനയില്‍ തുരങ്കത്തിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ അതിജീവനം ദുഷ്‌കരമാണെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ തുരങ്കത്തിന്റെ മേൽക്കൂര അടർന്ന് വീണ് കുടുങ്ങിപ്പോയ...