മദര്‍ഷിപ്പ് എത്തുന്നതിന് മുൻപെ ട്രയൽ റണ്ണിനൊരുങ്ങി വിഴിഞ്ഞം; ക​ണ്ടെയ്​നറുകളുമായി കൂറ്റൻ കപ്പൽ 12ന്​ എത്തും

Date:

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം തു​റ​മു​ഖം യാഥാർത്ഥ്യത്തോടടുക്കുകയാണ്. എല്ലാ നൂതന സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ലോക്കേഷൻ കോഡായി – IN NYY 1 എന്ന കോഡിലായിരിക്കും അന്താരാഷ്ട്ര തലത്തിൽ തുറമുഖം ഇനി അറിയപ്പെടുക. കമ്മീഷനിംഗിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർത്തിയായിരിക്കുന്നു. മുഴുവൻ സമയ പ്ര​വ​ർ​ത്ത​ന​ത്തിലേക്ക് കടക്കുംമു​മ്പു​ള്ള ട്ര​യ​ൽ റ​ണ്ണി​ലാണ് ഇപ്പോൾ. ആയിരത്തിലധികം കണ്ടെയ്നറുകളുമായി യൂ​റോ​പ്പി​ൽ​ നിന്നു​ള്ള പടുകൂറ്റൻ കപ്പൽ ഈ ​മാ​സം 12ന്​ ​തു​റ​മു​ഖ​ത്തെ​ത്തും. ക​ണ്ടെ​യ്​​ന​റു​ക​ൾ മ​ദ​ർഷി​പ്പി​ൽ​നി​ന്ന്​ ചെ​റു​ക​പ്പ​ലു​ക​ളി​ലേ​ക്ക്​ ക്രെ​യി​ൻ മാർഗ്ഗം ഇ​റ​ക്കാ​നും തി​രി​കെ ക​യ​റ്റാ​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. സെ​മി ഓ​ട്ടോ​മാ​റ്റി​ക്​ ക്രെ​യി​നു​ക​ൾ ക​​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​വു​ന്ന​ വി​ധ​മാ​ണ്​ സ​ജ്ജീ​ക​ര​ണം. സെപ്തംബര്‍ വരെ വിഴിഞ്ഞം ട്രയൽ റണ്ണിൻ്റെ തിരക്കിലായിരിക്കും.

ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാർ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും.

ട്രയൽ റൺ വിജയം കണ്ട് ഫൈനൽ വിസിൽ ഉയർന്നാൽ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. സെപ്തംബറിന് ശേഷമാണ് അത് പ്രതീക്ഷിക്കുന്നത്. 

Share post:

Popular

More like this
Related

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....

വിഎസിൻ്റെ ആരോഗ്യനില അതീവ ഗുരുതരം ; ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിദഗ്‌ധ സംഘം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരം....

മലപ്പുറത്തെ ഒരു വയസ്സുകാരൻ്റെ മരണം: മഞ്ഞപ്പിത്തത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മലപ്പുറം : മലപ്പുറം പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ...