ജീവി​ത​ത്തി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​യാ​നാ​വു​ക ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ് ; മുഖ്യമന്ത്രിയെ പുകഴ്ത്തി ചാണ്ടി ഉമ്മൻ

Date:

തി​രു​വ​ന​ന്ത​പു​രം: ജീ​വി​ത​ത്തി​ൽ ഒ​രാ​ളെ തി​രി​ച്ച​റി​യാ​നാ​വു​ക ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ചി​കി​ത്സ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നടത്തിയ ഇ​ട​പെ​ട​ലു​ക​ൾ ഓർമ്മപ്പെടുത്തിക്കൊണ്ട് മ​ക​ൻ ചാ​ണ്ടി ഉ​മ്മ​ൻ. ഒരിക്കലും മ​റ​ക്കാ​നാ​വി​ല്ലാത്തതാണത്. ഉമ്മ​ൻ ചാ​ണ്ടി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ വി​ദ്യാ​ർത്ഥിക​ൾ​ക്കാ​യി ത​ല​സ്​​ഥാ​ന​ത്ത്​ സം​ഘ​ടി​പ്പി​ച്ച ലീ​ഡേ​ഴ്​​സ്​ സ​മ്മി​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​താ​വി​ന്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി എ​ടു​ത്ത​ത്​ ധീ​ര​മാ​യ നി​ല​പാ​ടാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ൻ ചെ​ന്ന​പ്പോ​ൾ എ​ന്നോ​ട്​ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളും പി​താ​വി​ന്‍റെ ചി​കി​ത്സ​ക്കാ​യി ചെ​യ്​​ത കാ​ര്യ​ങ്ങ​ളും ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും മ​റ​ക്കി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക്​ അ​​ദ്ദേ​ഹം എ​ത്ര​ത്തോ​ളം പ്ര​ധാ​ന്യം കൊ​ടു​ക്കു​ന്നു​വെ​ന്ന്​ ഞ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. എ​ന്തു​വ​ന്നാ​ലും ച​ട​ങ്ങി​ലേ​ക്ക്​ മു​ഖ്യ​മ​ന്ത്രി​യെ വി​ളി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​മ്മ​യാ​ണ്. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യാ​ത്യാ​സ​ങ്ങ​ൾ​ക്കു​പ്പു​റം വ്യ​ക്തി​ബ​ന്ധം എ​ന്നൊ​രു കാ​ര്യ​മു​ണ്ട്. ഇ​രു​വ​രും പ​ര​സ്പ​രം ബ​ഹു​മാ​നം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നും ചാ​ണ്ടി ഉ​മ്മ​ൻ ഓർമ്മിപ്പിച്ചു.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....