ഡോ. വന്ദനയുടെ ആഗ്രഹം സഫലമാകുന്നു ; വിവാഹത്തിനായി കരുതിവച്ച പണം കൊണ്ട് സാധാരണക്കാർക്കായി ക്ലിനിക് ഉയരും

Date:

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ഒരു ക്ലിനിക്. ഡോ.വന്ദന ദാസിന്റെ അതിയായ ആ​ഗ്രഹമായിരുന്നു അത്. മകളുടെ ആ ആഗ്രഹം സഫലമാക്കാൻ മാതാപിതാക്കൾ തന്നെ രംഗത്തിറങ്ങുകയാണ്. വന്ദനയുടെ വിവാഹ ചെലവുകൾക്കായി കരുതി വച്ചിരുന്ന പണം ക്ലിനിക് പണിയാൻ ഉപയോഗിക്കുകയാണ് മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും.

തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് ഉയരുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടുത്തെ നാട്ടുകാർക്കായി ഒരു ക്ലിനിക് പണിയണമെന്നും വന്ദന എപ്പോഴും ആ​ഗ്രഹം പറയും. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്തണമെന്നതും വന്ദനയുടെ മോഹമായിരുന്നു. ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിർമ്മാണം 70 ശതമാനത്തോളം പൂർത്തിയായി.

മുൻപുണ്ടായിരുന്ന കെട്ടിടം പുതുക്കി പണിതാണ് ക്ലിനിക് ഒരുങ്ങുന്നത്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. 2023 മെയ് 10 നാണ് നാടിനെ നടുക്കിക്കൊണ്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.

Share post:

Popular

More like this
Related

സുപ്രീം കോടതിക്കെതിരായ പരാമർശത്തിൽ നിഷികാന്തിനെതിരെ ശക്തമായ പ്രതിഷേധം, നടപടി ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ്...

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....