കൊച്ചി കുടിവെള്ള വിതരണം : സ്വകാര്യ കമ്പനിക്ക് കരാർ 798.13 കോടി രൂപക്കെന്ന് റോഷി അഗസ്റ്റിൻ

Date:

തിരുവനന്തപുരം: എ.ഡി.ബി സഹായത്തോടെ കൊച്ചി നഗരത്തിൽ നടപ്പാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ കരാർ സ്വകാര്യ കമ്പനിക്ക് നൽകിയത് 798.13 കോടി രൂപക്കെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. കരാറുകാരൻ ക്വാട്ട് ചെയ്ത് തുക 999 കോടി രൂപയാണ്. പദ്ധതിയുടെ ദീർഘാസ് ഇപ്പോൾ സർക്കാർ പരിശോധിക്കുകയാണെന്നും ടി.ജെ വിനോദിന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.

കമ്പനി ആദ്യം രേഖപ്പെടുത്തിയ തുകയിൽ നിന്ന് കുറവ് വരുത്തിയിരുന്നു. സംസ്ഥാന തല എംപവർഡ് കമ്മിറ്റിയുടെ (എസ്.എൽ.ഇ.സി) നിർദേശപ്രകാരം മൂന്നാമതും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയോട് തുക കുറക്കുവാൻ ആവശ്യപ്പെട്ടു.

ദർഘാസ് നടപടികളിൽ കരാറുകാർ ക്വാട്ട് ചെയ്തതിനു ശേഷം, ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരൻ ക്വാട്ട് ചെയ്ത തുക, ദീർഘാസ് തുകയുടെ പത്ത് ശതമാനത്തിൽ അധികം രേഖപ്പെടുത്തിയതിനാലാണ് കരാർ തുക കുറക്കാൻ ആവശ്യപ്പെട്ടത്. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരനുമായി പദ്ധതിയുടെ കരാർ തുക കുറക്കണമെന്ന് ആവശ്യപ്പെട്ട് എ.ഡി.ബി.യുടെ അനുമതി പ്രകാരം രണ്ടുതവണ ചർച്ചകൾ നടത്തിയിരുന്നു.

ചർച്ചക്ക് ശേഷം കമ്പനി ആദ്യം രേഖപ്പെടുത്തിയ തുകയിൽ നിന്ന് കുറവ് വരുത്തിയിരുന്നു. സംസ്ഥാന തല എംപവർഡ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം മൂന്നാമതും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയോട് തുക കുറക്കുവാൻ ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു. 

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...