റിയലസ്റ്റിക് പ്രണയകഥയുമായി ‘ഡിക്യു’ ; ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 28 ന്

Date:

ദുൽഖർ സൽമാൻ വീണ്ടും പ്രണയ പൂത്തിരി കത്തിക്കാനൊരുങ്ങുകയാണ്. കൽക്കി 2898 എ.ഡിയുടെ നിർമ്മാതാക്കളായ വൈജയന്തി മൂവീസാണ് ദുൽഖറിൻ്റെ പ്രണയ ചിത്രത്തിൻ്റെ നിർമ്മാണം. പവൻ സദിനെൻ സംവിധാനം. ഔദ്യോഗിക പ്രഖ്യാപനം ജൂലൈ 28 ന് ഉണ്ടാകുമെന്നാണ് വിവരം.

സിനിമയുടെ തിരക്കഥ പൂർത്തിയായി കഴിഞ്ഞു. ദുൽഖറിനെ കൂടാതെ വൻതാരനിരയാകും അണിനിരക്കുക. ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

വൈജയന്തി മൂവീസും  ദുൽഖർ സൽമാനും കൈകോർക്കുന്ന നാലാമത്തെ ചിത്രമാണിത്. സീതാരാമം, മഹാനടി, കൽക്കി 2898 എ.ഡി എന്നിവയാണ് മറ്റു ചിത്രങ്ങൾ. മഹാനടിയിലൂടെയാണ് ദുൽഖർ തെലുങ്ക് അരങ്ങേറ്റം കുറിച്ചത്. 2022ൽ പുറത്തിറങ്ങിയ സീതാരാമം വൻ വിജയമായിരുന്നു.

ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ സെപ്തംബർ 27ന് പ്രദർശനത്തിന് എത്തും. വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്കർ ആയിട്ടാണ് ദുൽഖർ  എത്തുന്നത് . മീനാക്ഷി ചൗധരി ആണ് നായിക. സിതാര എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗ വംസിയും ഫോർച്യൂൺ ഫോർ സിനിമാസിന്റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എ.ഡി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. 774 കോടിയാണ് ഒമ്പത് ദിവസത്തെ ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് കളക്ഷൻ. 431 കോടിയാണ് ഇന്ത്യയിൽ നിന്ന് ചിത്രം സമാഹരിച്ചത്.

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...