ക്ഷണക്കത്തടിച്ചൊരു ഗുണ്ടാപിറന്നാൾ!; പങ്കെടുക്കാനെത്തിയ എട്ട് ഗുണ്ടകള്‍ പിടിയില്‍

Date:

കൊച്ചി : ക്ഷണക്കത്തടിച്ച് സഹഗുണ്ടകൾക്ക് വിരുന്നൊരുക്കി പിറന്നാളാഘോഷം സംഘടിപ്പിച്ച ഗുണ്ടാത്തലവന്റെ വീട്ടില്‍ നിന്ന് പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍നിന്നുള്ള എട്ടു ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍. പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ വരാപ്പുഴ ഒളനാട് വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കെത്തിയവരാണ് പോലീസ് പിടിയിലായത്.

പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വെച്ചു നടത്താനായിരുന്നു പദ്ധതിയിട്ടത്. ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. എന്നാൽ പോലീസ് അനുമതി നിഷേധിച്ചു. പകരം പാര്‍ട്ടി വാടകവീട്ടിലൊരുക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്.പി. വൈഭവ് സക്സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ സി.ഐ.യുടെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പോലീസ് പിടികൂടി ചോദ്യം ചെയ്തോടെയാണ് പലരും കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവരാണെന്നറിയുന്നത്.
പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ കേസുകളില്‍ ഉൾപ്പെട്ടവരാണ് പോലീസ് പിടിയിലായത്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...