കലാവാസനയും അഭിരുചിയുമുള്ള പ്ലസ്ടുകാർക്ക് ഫൈൻ ആർട്സ് കോളജുകളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) ബിരുദ കോഴ്സിന് ചേരാം. നാലുവർഷമാണ് പഠന കാലാവധി. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്നിവയാണ് സ്പെഷലൈസേഷനുകൾ.
കോളജുകളും സീറ്റുകളും:
- കോളജ് ഓഫ് ഫൈൻ ആർട്സ്, തിരുവനന്തപുരം (പാളയം), സീറ്റ് 48
- രാജരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര-സീറ്റ് 45
(കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളാണിത്)
- കോളജ് ഓഫ് ഫൈൻ ആർട്സ് തൃശൂർ-സീറ്റ് 52. (അഫിലിയേഷൻ: കാലിക്കറ്റ് സർവകലാശാല)
പ്രവേശന യോഗ്യത: ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായം 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
പ്രവേശന വിജ്ഞാപനവും വിശദ വിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും www.dtekerala.gov.in, www.admissions.dtekerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ ഫീസ് 600 രൂപ. പട്ടികജാതി/വർഗ വിഭാഗത്തിൽ പെടുന്നവർക്ക് 300 രൂപ മതി. ജൂൺ 24 മുതൽ ജൂലൈ ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. അപാകതകൾ പരിഹരിക്കുന്നതിന് ജൂലൈ 10 വരെ സൗകര്യമുണ്ടാവും.
ജൂലൈ 24ന് നടത്തുന്ന അഭിരുചി/പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. റാങ്ക്ലിസ്റ്റ് ജൂലൈ 30ന് പ്രസിദ്ധപ്പെടുത്തും.
ആഗസ്റ്റ് ഒന്നിനാണ് സീറ്റ് അലോട്ട്മെന്റ്. ആഗസ്റ്റ് നാലിനകം അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്ത് അഞ്ചിന് പ്രവേശനം നേടാം. ആഗസ്റ്റ് 6, 7 തീയതികളിൽ ഹയർ ഒപ്ഷനകുകൾ പുനഃക്രമീകരിക്കുന്നതിനുള്ള അവസരം ലഭിക്കും. ആഗസ്റ്റ് എട്ടിന് ക്ലാസുകൾ തുടങ്ങും. ഒമ്പതിന് സെക്കൻഡ് സീറ്റ് അലോട്ട്മെന്റ് നടത്തും. 12 വരെ പ്രവേശനം നേടാം.
ഫീസ് ഘടന: അഡ്മിഷൻ ഫീസ് 84 രൂപ. വാർഷിക ട്യൂഷൻ ഫീസ് 1985 രൂപ (രണ്ടു ഗഡുക്കളായി അടക്കാം), വാർഷിക സ്പെഷൽ ഫീസ് 893 രൂപ, കോഷൻ ഡെപ്പോസിറ്റ് 250 രൂപ. ഇതിനുപുറമെ ബന്ധപ്പെട്ട സർവകലാശാലയുടെ ഫീസും നൽകേണ്ടതുണ്ട്. ഫൈൻ ആർട്സ് കോളജ് പ്രവേശന നടപടികളുടെ മേൽനോട്ടം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കാണ്.