‘ഫോഴ്സാ കൊച്ചി എഫ് സി’; കേരള സൂപ്പര്‍ ലീഗിൽ പൃഥ്വിരാജ് ഒരുക്കുന്ന കൊച്ചി ടീം.

Date:

കൊച്ചി: കേരളത്തിലെ പ്രഥമ ഫുട്‌ബാള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയില്‍ തന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ടീമിന്റെ പേര് പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. ‘ഫോഴ്‌സാ കൊച്ചി എഫ്.സി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.

‘‘ഒരു പുതിയ അധ്യായം കുറിക്കാൻ ‘ഫോഴ്സാ കൊച്ചി’. കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ!’’ – ടീമിൻ്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജും ഭാര്യ സുപ്രിയയും ഓഹരി ഉടമകളായ ടീമിന് നല്ല പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. കേരളത്തില്‍ തുടക്കമാകുന്ന പുതിയ ഫുട്‌ബാള്‍ ലീഗില്‍ കൊച്ചി പൈപ്പേഴ്സിന്റെ ഓഹരിയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നത്. ഇതോടെ കേരളത്തിലെ പ്രഫഷനല്‍ ഫുട്ബാള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ സിനിമാ താരമായി പൃഥ്വിരാജ്. നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ തുടങ്ങിയവരാണ് ടീമിന്റെ സഹ ഉടമകൾ.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആറ് ടീമുകളാണ് ആദ്യ സീസണില്‍ സൂപ്പര്‍ ലീഗില്‍ കളത്തിലിറങ്ങുക. 45 ദിവസം നീളുന്ന പ്രഥമ സൂപ്പര്‍ ലീഗിന് സെപ്റ്റംബര്‍ ആദ്യവാരമാണ് തുടക്കമാകുക.

കേരളത്തിലെ ഫുട്ബാളിനെ പ്രൊഫഷണൽ തലത്തിൽ ഉയർത്താനും താഴെക്കിടയിൽ ഫുട്ബാളിനെ വളർത്താനും സൂപ്പർ ലീഗ് കേരളക്ക് കഴിയുമെന്നാണ് നേരത്തെ കൊച്ചി എഫ്.സിയെ ഏറ്റെടുത്ത് കൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. നാട്ടിലെ മികച്ച ഫുട്ബാൾ താരങ്ങൾക്ക് നിരവധി അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ കായിക സമ്പത്തിനെ മെച്ചപ്പെടുത്താൻ ഇത്തരമൊരു അന്താരാഷ്ട്ര ടൂർണമെന്റിനാവുമെന്ന പ്രതീക്ഷയും പങ്കിട്ടിരുന്നു പൃഥ്വിരാജ്.

Share post:

Popular

More like this
Related

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...