തദ്ദേശ വാർഡ് വിഭജനത്തിൽ ‘കേരള മോഡൽ’ നടപ്പാക്കാന്‍ താൽപ്പര്യം അറിയിച്ച് ഗുജറാത്ത്

Date:

തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ
30 ദിവസംകൊണ്ട് കേരളം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം ഗുജറാത്തിൽ നടപ്പാക്കാൻ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള മാതൃക നടപ്പാക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താത്പര്യവും സംസ്ഥാനത്തെ അറിയിച്ചുക്കഴിഞ്ഞു. കേരള മാതൃക സുഗമമാണെന്ന് ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.സി. ബ്രഹ്മ്ഭട്ട് കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തിൽ പറയുന്നു.

ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് സോഫ്റ്റ‌്‌വേർ ഉപയോഗിച്ചാണ് കേരളത്തിൽ വാർഡ് വിഭജനം നടത്തിയത്. കേരളത്തെ മാതൃകയാക്കാനുള്ള ഗുജറാത്തിന്റെ താത്പര്യം, ഇൻഫർമേഷൻ കേരളാ മിഷനുള്ള അംഗീകാരമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ക്യൂഫീൽഡ് ആപ്പിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തിയാണ് അതിർത്തികൾ രേഖപ്പെടുത്തിയത്. ഇന്റർനെറ്റ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആപ്പിൽ നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത സ്ഥലങ്ങൾക്കായി ഓഫ്‌ലൈൻ മാപ്പിങും നടത്തിയിരുന്നു.

Share post:

Popular

More like this
Related

കരിപ്പൂരിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, കൊണ്ടുവന്നവൻ മുങ്ങി; ഏറ്റുവാങ്ങാനെത്തിയവർ അറസ്റ്റിൽ

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒമ്പത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി...

ഇന്ത്യൻ വ്യോമാക്രമണത്തിൽ പാക് വ്യോമസേന ചീഫ് ടെക്‌നീഷ്യൻ ഉൾപ്പെടെ 11 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ

ഇസ്ലാബാബാദ് : ഇന്ത്യൻ ആക്രമണങ്ങളിൽ 11 സൈനികരും 40 സാധാരണക്കാരും കൊല്ലപ്പെട്ടതായി...

നന്തന്‍കോട് കൂട്ടക്കൊലക്കേസിൽ 8 വർഷത്തിന് ശേഷം വിധി ;  കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം: നന്തന്‍കോട് ഒരേ കുടുംബത്തിലെ നാലുപേരെ കൂട്ടക്കൊലചെയ്ത കേസില്‍ പ്രതി കേഡല്‍...

ട്രംപിൻ്റെ വ്യാപാര ഭീഷണി: പ്രധാനമന്ത്രിക്ക് മൗനം; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന്...