എ​സ്.​പി എം.​ജെ. സോ​ജ​ന് ഐ.​പി.​എ​സ് : വിശദീകരണം തേടി ഹൈക്കോടതി

Date:

കൊ​ച്ചി: എസ്.​പി എം.​ജെ. സോ​ജ​ന് ഐ.​പി.​എ​സ് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വിഷയത്തിൽ വി​ശ​ദീ​ക​ര​ണം തേടി ഹൈക്കോടതി. വാ​ള​യാ​റി​ൽ അ​സ്വാ​ഭാ​വി​കമായി മ​ര​ണപ്പെട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വി​ന്‍റെ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർജിയിലാണ് ഹൈക്കോടതി സർക്കാരിൻ്റെ വിശദീകരണം തേടിയത്.

വാളയാർ കേസിൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന സോജന് സ​ർ​ക്കാ​ർ ഇ​ന്‍റ​ഗ്രി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ക​യും തീ​രു​മാ​ന​മെ​ടു​ക്കു​ക​യും ചെ​യ്യും​ മു​മ്പ്​ ത​ന്നെ​യും കേ​ൾ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​യി​ല്ലെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി. ഹ​ര​ജി​ക്കാ​രി​യെ​യും കേ​ൾ​ക്ക​ണ​മെ​ന്ന് സെ​പ്​​റ്റം​ബ​ർ 25ന് ​ഹൈ​ക്കോട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​ല്ലെ​ന്നാ​ണ്​ ഹ​ർജി​യി​ൽ പ​റ​യു​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ​യ​ട​ക്കം വി​ശ​ദീ​ക​ര​ണം തേ​ടി​യ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഹ​ർജി ജൂ​ലൈ 24 ലേ​ക്ക്​ മാ​റ്റി.

ഐ.​പി.​എ​സ് സാ​ദ്ധ്യതാ പ​ട്ടി​ക​യി​ലു​ള്ള സോ​ജ​ന്‍റെ അ​പേ​ക്ഷ​യി​ൽ ഇ​ന്‍റ​ഗ്രി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തയ്യാറെ​ടു​ക്കു​ക​യാ​ണെ​ന്ന് ഹ​ർജി​യി​ൽ പ​റ​യു​ന്നുണ്ട്. പീ​ഡ​ന​ത്തി​നി​ര​യാ​യ ത​ന്‍റെ പെ​ൺ​മ​ക്ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ന്വേ​ഷി​ച്ച സോ​ജ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി നേ​ര​ത്തേ ഹ​ർജി ന​ൽ​കി​യി​രു​ന്നു.

ഐ.​പി.​എ​സി​ന്​ ശുപാ​ർ​ശ ചെ​യ്യും മു​മ്പേ ഹ​ര​ജി​ക്കാ​രി​യെ​യും കേ​ൾ​ക്ക​ണ​മെ​ന്ന് ഈ ​ഹ​ർജി​യി​ലാ​ണ്​ കോ​ട​തി നി​ർ​ദ്ദേശി​ച്ച​ത്. ചീ​ഫ് സെ​ക്ര​ട്ട​റി വി. ​വേ​ണു, ആ​ഭ്യ​ന്ത​ര അ​ഡീ. സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ർജി.

Share post:

Popular

More like this
Related

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം നിയമാനുസൃതം ; കൂത്തുപറമ്പ് വെടിവെപ്പ് ഗൂഢാലോചനയിൽ പങ്കില്ലെന്ന് കെ കെ രാഗേഷ്

കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന്...

തെലങ്കാന ഫാർമ പ്ലാൻ്റ് സ്ഫോടനത്തിൽ മരണസംഖ്യ 34 ആയി; ഇനിയും കൂടിയേക്കും

സംഗറെഡ്ഡി : തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ തിങ്കളാഴ്ചയുണ്ടായ...

സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

.ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ മക്കളാണെന്ന് വിമർശനവുമായി പിണറായി വിജയൻ. സയണിസ്റ്റുകളുടെ...

വോൾവോ കാറും 100 പവൻ സ്വർണ്ണവും പോരാ, പിന്നെയും സ്ത്രീധന പീഡനം’; നവവധു ജീവനൊടുക്കി

തിരുപ്പൂർ : തമിഴ്നാട്ടിലെ തിരുപ്പൂരിൽ 27 വയസ്സുള്ള നവവധു ആത്മഹത്യ ചെയ്തു....