ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യ ഞാനല്ല, നിയമ നടപടികളുമായി മുന്നോട്ട് ; പരാതിയുമായി മലയാളി താരം

Date:

കൊച്ചി : ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ ഭാര്യ താന്‍ അല്ലെന്ന് ‘ചാര്‍ളി’ സിനിമയില്‍ അഭിനയിച്ച നടിയും മോഡലുമായ രേഷ്മ സെബാസ്റ്റ്യന്‍. അന്‍ഷുമാന്റെ ഭാര്യ സ്മൃതി സിംഗിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്ന് തെറ്റിദ്ധരിച്ച് പലരും തന്റെ അക്കൗണ്ടും ചിത്രങ്ങളും ഉപയോഗിക്കുന്നതിനെതിരെയാണ് രേഷ്മ സെബാസ്റ്റിയന്‍ രംഗത്തെത്തിയിരിക്കുന്നത്.

”എന്റെ ഐഡന്റിറ്റി ഉപയോഗിച്ച് സ്മൃതി സിംഗിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. ഞങ്ങള്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ്. അത്തരം ഷെയറുകള്‍ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക, അതുവഴി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം” എന്നാണ് രേഷ്മ സെബാസ്റ്റ്യന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ മകനെ ഓര്‍ത്ത് അമ്മ വിലപിക്കുമ്പോള്‍ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ സൗന്ദര്യ പ്രദര്‍ശനം നടത്തുന്നു എന്ന ക്യാപ്ഷനോടെയാണ് രേഷ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. തന്റെ പേര് ഉപയോഗിച്ച് സ്മൃതി സിംഗിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് രേഷ്മ വ്യക്തമാക്കി.

”ഇത് ഇന്ത്യന്‍ ആര്‍മി സൈനികനായ ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിംഗിന്റെ വിധവ സ്മൃതി സിങ്ങിന്റെ പേജോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടോ അല്ല. ആദ്യം പ്രൊഫൈല്‍ വിശദാംശങ്ങളും ബയോയും വായിക്കുക. തെറ്റായ വിവരങ്ങളും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കുന്നതില്‍ നിന്നും ദയവായി വിട്ടുനില്‍ക്കുക. ഇത് അസംബന്ധമാണ്.”

അന്‍ഷുമാന്‍ സിംഗിന് കീര്‍ത്തിചക്ര നല്‍കി ആദരിച്ച ചടങ്ങിൽ അദ്ദേഹത്തിൻ്റെ അമ്മയും ഭാര്യ സ്മൃതി സിങ്ങും സന്നിഹിതരായിരുന്നു. അതിന് പിറകെയാണ് വിവാദങ്ങളും തലപൊക്കിയത്. മകന്റെ മരണാന്തരം കിട്ടിയ ജീവനാംശം ഉള്‍പ്പടെ സ്മൃതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയെന്ന് അന്‍ഷുമാന്റെ മാതാപിതാക്കള്‍ ആരോപിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. തുടർന്ന് സ്മൃതി സിംഗിന് കടുത്ത സൈബര്‍ ആക്രമണവും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...