നഞ്ചിയമ്മയുടെ ഭൂസമരത്തിനടക്കംനേതൃത്വം നൽകിയ എം സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു

Date:

പാലക്കാട്: അട്ടപ്പാടിയിൽ ഭൂസമരത്തിന് നേതൃത്വം കൊടുത്ത സാമൂഹിക പ്രവർത്തകൻ എം. സുകുമാരനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പാലു വാങ്ങാൻ പുറത്തുപോയ സുകുമാരൻ മടങ്ങി വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തമിഴ്നാട് ഗാന്ധിപുരം പൊലീസ് അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതെന്ന് മകൻ പറഞ്ഞു. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.

കേരളം ആസ്ഥാനമായുള്ള അഖിലേന്ത്യാ ക്രാന്തികാരി കിസാൻ സഭയുടെ മുതിർന്ന പ്രവർത്തകനായ സുകുമാരനെതിരെ ഐപിസി സെക്ഷൻ 389 (ആളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ), 506 (11) (വധഭീഷണി) എന്നിവ പ്രകാരമാണ് കേസെടുത്തത്. ഡ്രീം സ്‌ക്വയർ ബിൽഡേഴ്‌സ് ആൻഡ് പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിൻ്റെ പ്രൊപ്രൈറ്ററായ രാം നഗറിലെ സെന്തിൽനാഥൻ (38) ആണ് പരാതിക്കാരൻ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അട്ടപ്പാടിയിൽ മാഫിയ സംഘം ആദിവാസികളുടെ ഭൂമി കൈ​യേറുന്നതിനെതിരെ പോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവർത്തകനാണ് സുകുമാരൻ. ഏതാണ്ട് 600ലധികം ഏക്കർ ഭൂമി കാറ്റാടി കമ്പനി കൈയ്യേറിയതിനെതിരെ സുകുമാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

നഞ്ചിയമ്മയടക്കം അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി സംബന്ധിച്ച രേഖകൾ സർക്കാർ ഓഫിസുകളിൽ നിന്ന് ശേഖരിച്ച് നിയമനടപടിക്ക് സഹായം നൽകുന്നത് സുകുമാരനാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കണ്ട് അട്ടപ്പാടിയിലെ കൈയ്യേറ്റത്തെ കുറിച്ച് ഇദ്ദേഹം മൊഴി നൽകിയിരുന്നു. തുടർന്ന് ലീഗൽ സർവ്വീ സ് സൊസൈറ്റിയെ അന്വേഷണം ഏൽപ്പിച്ചിരുന്നു. ഇതിൽ പകപോക്കാനെന്നവണ്ണം നിരവധി കേസുകൾ പല കോടതികളിലായി സുകുമാറിനെതിരെ ഭൂമാഫിയ നൽകിയിട്ടുണ്ട്. അതിൽ ഏറെയും കോടതി തള്ളിക്കളഞ്ഞിട്ടുമുണ്ട്.

അതിനിടെ, അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച് സുകുമാരൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്തു കൊണ്ട് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ രംഗത്ത് വന്നു. സുകുമാരനെതിരെയുള്ളത് കള്ളക്കേസാണെന്നും അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും കേസ് ഉടൻ പിൻവലിക്കണമെന്നും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി സുർജിത്ത് ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാക്കിസ്ഥാൻ

ന്യൂഡൽഹി :  സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...