കണ്൦ര് രാജീവര് ശബരിമല പടിയിറങ്ങുന്നു; മകൻ ബ്രഹ്മദത്തൻ പുതിയ തന്ത്രി

Date:

പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രിസ്ഥാനമേൽക്കും. ആഗസ്റ്റ് 16 ന് മേൽശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്റെ സാന്നിദ്ധ്യത്തിലായിരിക്കും. ഓരോ വർഷവും മാറിമാറിയാണ് താഴമൺ‌ മഠത്തിലെ രണ്ട് കുടുംബങ്ങൾക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്.

നിലവിൽ ശബരിമല തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്‍ക്കൊപ്പം തന്ത്രിപദവിയിലേക്ക് ബ്രഹ്‌മദത്തന്‍കൂടി വരുന്നതോടെ തലമുറമാറ്റം പൂർണ്ണമാകും.

രാജീവരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമ്മങ്ങളിലേക്ക് തിരിഞ്ഞത്. എട്ടാംവയസ്സില്‍ ഉപനയനം കഴിഞ്ഞതുമുതല്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞകൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലെ പൂജകള്‍ക്ക് ശബരിമലയില്‍ രാജീവര്‍ക്കൊപ്പം ബ്രഹ്‌മദത്തനും പങ്കാളിയായിരുന്നു.

Share post:

Popular

More like this
Related

4 ദിവസത്തെ സന്ദർശനത്തിനായി യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ

വാഷിംങ്ടൺ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ...

ജമ്മു കശ്മീരിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 3 മരണം; നിരവധി പേരെ രക്ഷപ്പെടുത്തി, മരണ സംഖ്യ കൂടിയേക്കും

ജമ്മു കാശ്മീർ : ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും...

എറണാകുളത്തിനും യുവമുഖം; എസ്.സതീഷ് സിപിഎം ജില്ലാ സെക്രട്ടറി

കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി എസ് സതീഷിനെ തിരഞ്ഞെടുത്തു....

അന്വേഷണവുമായി സഹകരിക്കുമെന്ന് നടി വിന്‍ സി ; ‘അവരുടേത് ധീരമായ നിലപാട് ‘- മന്ത്രി എം.ബി. രാജേഷ്

പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി...