News Week
Magazine PRO

Company

നീതി ആയോഗ് പറയുന്നു, നാലാം തവണയും കേരളം തന്നെ നമ്പർ വൺ!

Date:

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ. തുടർച്ചയായി നാലാം തവണയാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തുന്നത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാറാണ് ഏറ്റവും പിന്നിൽ. 16 വികസന മാനദണ്ഡങ്ങൾ പരിഗണിച്ചപ്പോൾ 79 പോയിന്റുകള്‍ നേടിയാണ് കേരളവും ഉത്തരാഖണ്ഡും ഒന്നാം സ്ഥാനത്തെത്തിയത്. 78 പോയിന്റുകളുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തും 77 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമെത്തി.

2023-24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-’21-ൽ അത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

Share post:

Popular

More like this
Related

ആരോഗ്യരംഗത്തെ അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ കർശന നിയമ നടപടി: മന്ത്രി വീണാ ജോർജ് 

കോഴിക്കോട് : പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ വിഷയങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ...

തമിഴ്നാടിന് സ്വയംഭരണാവകാശ നീക്കവുമായി എം.കെ. സ്റ്റാലിന്‍ ; മാർഗ്ഗനിർദ്ദേശത്തിന് ഉന്നതതല സമിതിസമിതി

ചെന്നൈ : തമിഴ്‌നാടിന് സ്വയംഭരണാവകാശം നേടാനുള്ള നീക്കവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍....