കൊല്ലം കാവനാട് മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് പണം കവർന്നു.

Date:

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദേശീയപാതയ്ക്കരികിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലാണ് മോഷണം. അതും പോലീസിന്‍റെ മൂക്കിൻതുമ്പത്ത്. കാവനാട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അക്ഷയ കമ്യൂണിറ്റി ഫാർമസിയിലായിരുന്നു മോഷണം. കടയുടെ ഷട്ടർ തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. മോശയിലുണ്ടായിരുന്ന ഒരുലക്ഷത്തിയെഴുപതിനായിരത്തി അയ്യായിരം രൂപ മോഷ്ടിച്ചു.
ഹോൾഡ് വിഷ്യൽസ്
കടയ്ക്കുള്ളിൽ മുളകുപൊടി വിതറി. സിസിടിവി ക്യാമറകളുടെ സ്ഥാനം മാറ്റി. ബൾബുകൾ അടിച്ചു പൊട്ടിച്ചു.
സമീപത്തെ പെട്രോൾ പമ്പുണ്ട്. സമീപത്ത് ബാങ്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ സുരക്ഷ ജീവനക്കാരില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...