‘കേരളത്തിലെ സർക്കാർ സ്കൂളുകൾ ഏറ്റവും മികച്ചത്; മറ്റ് സംസ്ഥാനങ്ങളിൽ കാലിത്തൊഴുത്തിനേക്കാള്‍ മെച്ചപ്പെട്ട സ്കൂളുകൾ കണ്ടിട്ടില്ല’ – കമ്മിഷണർ എസ്.ശ്യാം സുന്ദർ.

Date:

കൊച്ചി : കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിൽ കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു.

‘‘ഞാൻ 10–13 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സർക്കാർ സ്കൂളുകൾ പോലെ ഒരു സ്കൂളുപോലും ഈ സംസ്ഥാനങ്ങളിൽ കണ്ടിട്ടില്ല. അയൽ സംസ്ഥാനമായ ഒ‍ഡീഷയിൽ പോയിട്ടുണ്ട്. അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓല കെട്ടി കുടിലുകളിൽ താമസിക്കുന്നവരാണ്. അവിടെയുള്ളത്. ” കമ്മീഷണർ പറഞ്ഞു. ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തിരഞ്ഞെടുപ്പ്നിരീക്ഷകനായി പോയപ്പോഴും അവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനെക്കാള്‍ മെച്ചപ്പെട്ട സ്കൂളുകൾ കണ്ടിട്ടില്ല എന്നത് സത്യമാണെന്നും കമ്മീഷണർ വ്യക്തമാക്കി

” അവിടെ പഠിച്ച ഒരു വിദ്യാർത്ഥി എങ്ങനെ രക്ഷപെടും എന്നാണ് അപ്പോൾ ചിന്തിച്ചത്. അവിടെ പഠിക്കുന്നവർക്ക് 10ാം ക്ലാസ് പാസാകാൻ പറ്റുമോ എന്നുപോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്കൂളെന്ന് പറയുന്നത്. കേരളത്തിൽ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോൾ ഞാനോർക്കാറുണ്ട്. ഇവിടെ നമുക്ക് ശക്തമായ ഒരു സർക്കാർ പിന്തുണാ സംവിധാനമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കിൽ ഏതു മേഖല എടുത്താലും അതുണ്ട്. ” പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ പറഞ്ഞു.

Share post:

Popular

More like this
Related

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബിജെപി പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൊട്ടാരക്കര : പഹല്‍ഗാം ആക്രമണത്തെ തുടർന്ന് ഉടലെടുത്ത ഇന്ത്യ- പാക് സംഘർഷത്തിൽ...

‘ഭീകരവാദികളുടെ സഹോദരി’: കേണൽ സോഫിയ ഖുറേഷിക്കെതിരെ ബിജെപി മന്ത്രിയുടെ പരാമർശം വിവാദം

ഭോപാൽ : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ...

അധിക്ഷേപ ആരോപണം : ദിപിന്‍ ഇടവണ്ണയ്ക്കും മാധ്യമസ്ഥാപനത്തിനുമെതിരെ മാനനഷ്ട ഹര്‍ജി ഫയല്‍ ചെയ്ത് എഡിജിപി എസ് ശ്രീജിത്ത്

തിരുവനന്തപുരം: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ അധിക്ഷേപ ആരോപണത്തില്‍ നിയമനടപടിയുമായി എഡിജിപി...