ഡോ.എന്‍.കൃഷ്ണകുമാര്‍നിയമസഭാ സെക്രട്ടറി

Date:

തിരുവനന്തപുരം : നിയമസഭാ സെക്രട്ടറിയായി തിരുവനന്തപുരം ഗവ. ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ.എന്‍.കൃഷ്ണകുമാറിനെ നിയമിച്ചു. ഐ.എം.ജി യിലെ മുന്‍ ഫാക്കല്‍റ്റി കൂടിയായ കൃഷ്ണകുമാര്‍ കോഴിക്കോട് ലോ കോളേജില്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

പാറശാലയില്‍ നടരാജപിള്ളയുടെയും മനോമണിയുടെയും മകനായി ജനനം. ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ്. കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി, എല്‍.എല്‍.എം ബിരുദങ്ങളും കുസാറ്റില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള കൃഷ്ണകുമാര്‍ ദീര്‍ഘകാലം തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ക്രിമിനല്‍ ജസ്റ്റിസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ബാബു, ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവര്‍ തിരുവനന്തപുരം ലോ കോളേജില്‍ സഹപാഠികളായിരുന്നു
പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവാണ് ഡോ.കൃഷ്ണകുമാര്‍. മികച്ച ഗവേഷകനുള്ള എന്‍.ആര്‍.മാധവമേനോന്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. അന്തര്‍ദേശീയ തലത്തില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ ഷിജി നിയമവകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയാണ്. അഡ്വ.മനു കൃഷ്ണ എസ്.കെ., ഐശ്വര്യ എസ്.കെ. എന്നിവര്‍ മക്കളാണ്.

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...