ബി.ടെക്​ പരീക്ഷയിൽ ശോഭിക്കാത്ത കോളജുകൾക്ക്​ കെ.ടി.യുവിന്‍റെ പിന്തുണ

Date:

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷ​ത്തെ ബി.​ടെ​ക് പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​നം കു​റ​ഞ്ഞ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​വ്വക​ലാ​ശാ​ല​യു​ടെ​യും മ​റ്റ് കോ​ള​ജു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യു​ള്ള പി​ന്തു​ണ ഉ​റ​പ്പാ​ക്കു​മെ​ന്ന് സാ​ങ്കേ​തി​ക സ​ർ​വ്വക​ലാ​ശാ​ല (കെ.​ടി.​യു). സ​ർ​വ്വക​ലാ​ശാ​ല വി​ളി​ച്ച സ്വാ​ശ്ര​യ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഈ ​വ​ർ​ഷം മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്ക്ക​രി​ച്ച പാ​ഠ്യ​പ​ദ്ധ​തി​യു​ടെ സി​ല​ബ​സ് രൂ​പ​വ​ത്​​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പു​തി​യ ബി.​ടെ​ക് ബാ​ച്ചി​ന്റെ ആ​ദ്യ സെ​മ​സ്റ്റ​ർ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് സി​ല​ബ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നും സ​ർ​വ്വക​ലാ​ശാ​ല കോ​ള​ജു​ക​ളെ അ​റി​യി​ച്ചു.

അ​ടു​ത്ത നാ​ല് വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ ഉ​ട​ൻ ത​ന്നെ പ്ര​സി​ദ്ധീ​ക​രി​ക്കും. പ​രി​ഷ്ക്ക​രി​ച്ച പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ നൂ​ത​ന എ​ൻ​ജി​നീ​യ​റി​ങ്​ വി​ഷ​യ​ങ്ങ​ളി​ൽ അ​ദ്ധ്യാപ​ക​ർ​ക്ക് പ​രി​ശീ​ല​നം സ​ർ​വ്വക​ലാ​ശാ​ല​യു​ടെ മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന കേ​ന്ദ്രം വ​ഴി ന​ൽ​കും. ലാ​ബ് പ​രീ​ക്ഷ​ക​ൾ തി​യ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മു​മ്പ്​ ന​ട​ത്ത​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം അ​ടു​ത്ത സെ​മ​സ്റ്റ​ർ മു​ത​ൽ ന​ട​പ്പാ​ക്കാ​നും തീ​രു​മാ​ന​മാ​യി. പ​രീ​ക്ഷ​ക​ൾ​ക്കി​ട​യി​ൽ മ​തി​യാ​യ ഇ​ട​വേ​ള​യു​ണ്ടാ​കും.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ (KTU) ഈ വർഷം 53 ശതമാനമാണ് അവസാന വർഷ ബി-ടെക്ക് പരീക്ഷയിലെ വിജയം. 26 കോളേജുകളിൽ 25 ശതമാനത്തിൽ താഴെയാണ് വിജയം. ഫലം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്തെ എ‍ൻജിനീയറിങ്ങ് പഠന നിലവാരത്തെക്കുറിച്ച് ആശങ്കകളുയർന്നു.

ഇത്തവണ ഒരു വിദ്യാർത്ഥി പോലും വിജയിക്കാത്ത ഒരു കോളേജും ഉണ്ടായിരുന്നു. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. 70 ശതമാനത്തിനു മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകൾക്ക് മാത്രമാണ്

Share post:

Popular

More like this
Related

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...

ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം...