മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല, പ്രതിപക്ഷത്തിന്‍റെ നരേറ്റീവിൽ വീഴില്ല; മന്ത്രി മുഹമ്മദ് റിയാസ്

Date:

മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം നാൽപ്പതിലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 

മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിധ സംഘടനകളുടെ യോഗം വിളിച്ചിരുന്നുവെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യനയവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

എല്ലാ കാര്യവും ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും താനും വ്യക്തമാക്കിയതാണെന്നും വിവിധ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗം ചേര്‍ന്നതെന്നും മന്ത്രി റിയാസ് മറുപടി നല്‍കി. സൗകര്യപ്രകാരം ഒരു കാര്യം മാത്രം എടുത്ത് ചൂണ്ടിക്കാണിക്കുകയാണ്. സംഘടനകൾ ഉന്നയിച്ച വിവിധ കാര്യങ്ങളിൽ ഒന്നു മാത്രമാണിത്. അല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട ഒരു ശുപാർശയും ലഭിച്ചിട്ടില്ല. വിഷയത്തില്‍ പല നരേറ്റീവ് നൽകാൻ ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷം സൃഷ്ടിക്കുന്ന നരേറ്റീവിൽ താൻ വീഴില്ലെന്നും മന്ത്രി വ്യക്തമാക്കി.

യുഡിഎഫ് ഭരണകാലത്തും സമാനമായ യോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. വേണമെങ്കിൽ തെളിവുകൾ നൽകാമെന്നും റിയാസ് പറഞ്ഞു. സിപിഐ യോഗത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. അത് സഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് മാനസിക ഉല്ലാസത്തിന് മാത്രം. മദ്യനയത്തെ കുറിച്ച് രണ്ട് മന്ത്രിമാരും ഒരേ അഭിപ്രായമാണ് പറഞ്ഞത്. മന്ത്രിയായി ഇരിക്കാമോ എന്നുള്ള പ്രതിപക്ഷ ചോദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിൽ ബീജിയമിട്ട് കാണിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. അത് സ്വന്തം നിരയിലെ മുൻ മന്ത്രിമാരെ നോക്കി പറയുന്നതാവും നല്ലത്. ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തിൽ സമയമാകുമ്പോൾ ടൂറിസം വകുപ്പ് അഭിപ്രായം പറയും. ശംഖുമുഖത്ത് സർഫിംഗ് തുടങ്ങുന്ന കാര്യം പരിശോധിക്കുമെന്നും ടൂറിസം മന്ത്രി റിയാസ് അറിയിച്ചു.

Share post:

Popular

More like this
Related

കൊല്ലത്ത് വൻ ലഹരി വേട്ട ; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം ന​ഗരത്തിൽ വൻ ലഹരിവേട്ട. വെസ്റ്റ്പൊലീസിന്റെ വാഹന പരിശോധനയിൽ 109...

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി...

ലഹരിക്ക് അടിമപ്പെട്ട് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവർക്കായി എല്ലാ ജില്ലകളിലും ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ ചികിത്സിക്കാനുള്ള...

അഭിഭാഷക ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന് ; അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കോട്ടയം: ഏറ്റുമാനൂരിൽ ജീവനൊടുക്കിയ അഭിഭാഷക ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ...