ലിവിങ് ടുഗെതർ വിവാഹ ബന്ധമല്ല; പങ്കാളിയെ ഭർത്താവെന്ന് പറയാനുമാകില്ല – ഹൈക്കോടതി

Date:

കൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങളിൽ പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽനിന്നോ ശാരീരിക, മാനസിക പീഡനമുണ്ടായാൽ ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. ലിവിങ് ടുഗെതർ വിവാഹമല്ലെന്നും, പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിക്ക് എതിരെയുള്ള കേസ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

താനുമായി ലിവിങ് റിലേഷനിലായിരുന്ന സ്ത്രീ പിന്നീട് പിണങ്ങുകയും പരാതിയുമായി പൊലീസിനെ സമീപിച്ചെന്നും യുവതിയുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുക്കുകയും ചെയ്തതായി യുവാവ് പറയുന്നു. ഈ കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. നിയമപരമായി വിവാഹം കഴിച്ചാൽ മാത്രമേ ഭർത്താവെന്ന് പറയാനാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം. ഗാർഹിക പീഡനത്തിന്‍റെ പരിധിയിൽ വരണമെങ്കിൽ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതി വ്യക്തമാക്കി. 

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...