എം.ടിക്കൊപ്പം മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും; ‘മനോരഥങ്ങൾ’ ട്രെയ്ലർ ലോഞ്ച് കൊച്ചിയിൽ

Date:

കൊച്ചി: ജ്ഞാനപീഠ ജേതാവും മലയാളത്തിൻ്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടിക്ക് ജന്മദിന സമ്മാനമൊരുക്കി സിനിമാ ലോകം. എം.ടിയുടെ തിരക്കഥയിൽ, മുന്‍നിര സംവിധായകരും സൂപ്പര്‍താരങ്ങളും ഒന്നിച്ച ‘മനോരഥങ്ങള്‍’ എന്ന ചിത്രസഞ്ചയത്തിന്റെ ട്രെയ്ലർ ലോഞ്ച് ഇന്നു കൊച്ചിയിൽ ഒരുക്കുന്നു.

എം ടിയുടെ ഒളവും തീരവും, കടുഗണ്ണാവ ഒരു യാത്ര, അഭയം തേടി, സ്വർഗം തുറക്കുന്ന സമയം, ശിലാലിഖിതങ്ങൾ, വിൽപന തുടങ്ങിയ 9 പ്രശസ്ത ചെറുകഥകളെ അടിസ്ഥാനമാക്കി 9 വ്യത്യസ്ത എപ്പിസോഡുകളാണ് ആന്തോളജി പരമ്പരയിലുള്ളത്. ജനപ്രിയ OTT പ്ലാറ്റ്‌ഫോമായ Zee5 ലൂടെ പ്രേക്ഷകരിലേക്കെത്തും.

ആറുപതിറ്റാണ്ട്‌ മുമ്പ് എം.ടി. എഴുതി പി.എൻ. മേനോൻ സിനിമയാക്കിയ ‘ഓളവും തീരവും’. പ്രിയദർശന്റെ സിനിമാ കാഴ്ചയിൽ ചിത്രം വീണ്ടും സ്ക്രീനിലെത്തുന്നു. മധു അഭിയനിച്ച ബാപ്പുട്ടിയായി പ്രിയ താരം മോഹൻലാൽ, സൈനബയായി ദുർഗ കൃഷ്ണ. അണിറയിൽ സന്തോഷ് ശിവനും സാബു സിറിലും . ബിജു മേനോനെ നായകനാക്കിയുള്ള ശിലാലിഖതം സംവിധാനം ചെയ്യുന്നതും പ്രിയദർശനാണ്.

ആന്തോളജിയിലെ മമ്മുട്ടി ചിത്രമാണ് കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്. എം.ടിയുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന കഥാപാത്രമായി രഞ്ജിത് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നു. ഷെർലക്ക് എന്ന ചെറുകഥയെ സിനിമയാക്കിയത് മഹേഷ് നാരായണനും-ഫഹദ്ഫാസിലും ചേർന്നാണ്. ജയരാജാണ് എംടിയുടെ സ്വർഗം തുറക്കുന്ന സമയത്തിന്റെ സംവിധായകൻ. കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിരുന്നത് നെടുമുടി വേണുവും ഇന്ദ്രൻസും സുരഭിയും.

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ‘അഭയം തേടി വീണ്ടും’ എന്ന സിനിമയിൽ നായകൻ സിദ്ദിഖാണ്. സംവിധായകൻ ശ്യാമപ്രസാദ് ഒരുക്കുന്ന എം ടിയുടെ കാഴ്ച്ചയിൽ പാർവ്വതി തിരുവോത്താണ് നായിക. ഇന്ദ്രജിത്തിനെയും അപർണബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളാക്കി കടൽക്കാറ്റ് സ്ക്രീനിലെത്തിക്കുന്നത് രതീഷ് അമ്പാട്ട്. എം.ടി.യുടെ മകൾ അശ്വതി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന വില്പനയാണ് ആന്തോളജിയിലെ മറ്റൊരു ചിത്രം. അസിഫ് അലിയും മധുബാലയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മമ്മുട്ടി, ഫഹദ്ഫാസിൽ, പ്രിയദർശൻ അടക്കമുള്ളവർ ചേർന്നാണ് എംടിയുടെ പിറന്നാൾ ദിനമായ ഇന്നു മനോരഥങ്ങള്ളുടെ ട്രെയ്ലർ പുറത്തിറക്കുന്നത്.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...