മാറേണ്ടത് ഓഫീസുകളും നിയമങ്ങളും;റീൽസിൽ അഭിനയിച്ച ജീവനക്കാരെ പിന്തുണച്ച് മുരളി തുമ്മാരുകുടി

Date:

തിരുവല്ല : തിരുവല്ല നഗരസഭയില്‍ റീല്‍സില്‍ അഭിനയിച്ച ജീവനക്കാരെ പിന്തുണച്ച്  ദുരന്തനിവാരണ വിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി. ഇവരെ കാരണം കാണിക്കല്‍ കൊടുത്തു വിരട്ടുകയല്ല, മറിച്ച് സര്‍ക്കാര്‍ ഓഫീസിന്റെ പുതിയ മുഖം ജനങ്ങളെ കാണിക്കുന്ന തരത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് മുരളി തുമ്മാരുകുടി ഫേസ് ബുക്കില്‍ കുറിച്ചു. ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച നഗരസഭയിലെ എട്ട് ജീവനക്കാര്‍ക്ക് നഗരസഭാ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.  ‘ദേവദൂതന്‍’ സിനിമയിലെ പാട്ടില്‍ അഭിനയിച്ചാണ് റീല്‍സ് നിര്‍മ്മിച്ചത്. മാറുന്ന ഓഫീസുകള്‍, മാറേണ്ട നിയമങ്ങള്‍ എന്നാണ് മുരളി തുമ്മാരുകുടി അഭിപ്രായപെട്ടത്. 

മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക പോസ്റ്റിന്റെ പൂർണ രൂപം:

മാറുന്ന ഓഫീസുകൾ, മാറേണ്ട നിയമങ്ങൾ

നമ്മുടെ ഏറെ സർക്കാർ ഓഫീസുകളിൽ, വില്ലേജ് ഓഫീസ് തൊട്ട് കളക്ടറേറ്റ് വരെ, പഴയ കാലത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾ ഉണ്ട്. കെട്ടിടങ്ങളിലും കമ്പ്യൂട്ടറിലും മാത്രമല്ല സംവിധാനങ്ങളിലും ചെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ട്.

ഇതിന് ഒരു പ്രധാന കാരണം യുവാക്കൾ ഏറെ സർക്കാർ സർവ്വീസിൽ എത്തുമ്പോൾ ഉണ്ടാകുന്ന തലമുറ മാറ്റമാണ്. കളക്ടർ പദവിയെ ജനകീയമാക്കിയ Prasanth N ബ്രോ ഉത്തമ ഉദാഹരണമാണ്.

പുതിയ തലമുറ തൊഴിൽ സ്ഥലത്ത് അല്പം ക്രിയേറ്റീവിറ്റി ഒക്കെ കാണിക്കുന്നത് നല്ല കാര്യമാണ്. വെളിച്ചം കയറാതെ, ഫയലുകൾ കെട്ടിക്കിടക്കുന്ന, ഒന്നു ചിരിക്കുക പോലും ചെയ്യാതെ ജനങ്ങളോട് യുദ്ധം ചെയ്യുന്ന ആളുകൾ മാത്രം തൊഴിലെടുക്കുന്ന സ്ഥലമാണെന്നുള്ള സ്റ്റീരിയോ ടൈപ്പ് മാറാൻ എങ്കിലും ഇത് ഉപകരിക്കും

ഇവരെ കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു വിരട്ടുകയല്ല മറിച്ച് സർക്കാർ ഓഫീസിൻ്റെ പുതിയമുഖം ജനങ്ങളെ കാണിക്കുന്ന താരങ്ങൾ ആയി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

മുരളി തുമ്മാരുകുടി

Share post:

Popular

More like this
Related

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രി വിജയ് ഷായ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷൻ സിന്ദൂറിൽ മുൻനിരയിലുണ്ടായിരുന്ന...

ടിആര്‍എഫിനെ ഭീകര സംഘടനാ പട്ടികയില്‍ ഉൾപ്പെടുത്താന്‍ ഇന്ത്യന്‍ നീക്കം; ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘം

ന്യൂഡൽഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ...

തുർക്കി സർവ്വകലാശാലയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു ; തീരുമാനം ദേശീയ സുരക്ഷ മുൻനിർത്തി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തിച്ചതിന് പിന്നാലെ...