കേരളത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേരില്‍ മാറ്റം.

Date:

തിരുവനന്തപുരം: കേരളത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേരില്‍ മാറ്റം. സ്‌റ്റേഷനുകളുടെ പേരു മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്‌റ്റേഷന്‍ തിരുവന്തപുരം നോര്‍ത്ത് എന്നുമാകും അറിയപ്പെടുക.

തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സമീപ സ്‌റ്റേഷനകളുടെയും മുഖച്ഛായ മാറ്റാനാണ് സര്‍ക്കാർ നീക്കം. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും. കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്കും തിരിച്ചും നിലവില്‍ നിരവധി ദീര്‍ഘദൂര സര്‍വ്വീസുകളുണ്ട്.

നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്‌റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്‌റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.






Share post:

Popular

More like this
Related

ചാനല്‍ ചര്‍ച്ചയിൽ മതവിദ്വേഷ പരാമർശം ; കോടതിയില്‍ കീഴടങ്ങി പി സി ജോർജ്

കൊച്ചി : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ കോടതിയില്‍ കീഴടങ്ങി...

ബോംബ്ഭീഷണി: ന്യൂയോർക്ക് – ഡൽഹി വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

ന്യൂയോർക്ക് :  ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനം റോമിലേക്ക്...