സംസ്ഥാനത്ത് മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പത് ഡാമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി

Date:

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ഒമ്പത് പുതിയ ഡാമുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ അറിയിച്ചു.

പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയതായും മന്ത്രി പറഞ്ഞു.

129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. ‘തമിഴ്‌നാടിന് ജലവും കേരളത്തിനു സുരക്ഷയും’ എന്നതാണ് ഈ വിഷയത്തില്‍ കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.

പാമ്പാര്‍ സബ് ബേസിനില്‍ മൂന്നു പദ്ധതികളിലായി മുന്നു ഡാമുകള്‍ക്ക് വേണ്ടി തൃശൂര്‍ ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ പഠനം നടത്തിയിട്ടുണ്ട്. പാമ്പാര്‍ നദീതടത്തില്‍നിന്ന് കേരളത്തിന് അനുവദിച്ച 3 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിനായി പാമ്പാര്‍ സബ് ബേസിനില്‍ ചെങ്കല്ലാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടിശ്ശേരി ഡാം, തലയാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോവര്‍ ചട്ട മൂന്നാര്‍ ഡാം, വട്ടവട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒറ്റമരം ഡാം എന്നീ മൂന്നു ഡാമുകള്‍ നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

Share post:

Popular

More like this
Related

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു...

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ :  നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ്  മദ്രാസ് ഹൈക്കോടതി. ചെന്നൈ...

ഡൽഹിയിൽ 13 എഎപി കൗൺസിലർമാർ രാജിവെച്ച് പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡൽഹി :  ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി 13...