നികേഷിനെ കൊണ്ടുവരുന്നത് ചില സമവാക്യങ്ങള്‍ പരിഹരിക്കാന്‍; നിയമസഭയിലേക്കും മല്‍സരിപ്പിച്ചേക്കും

Date:

കൊച്ചി: മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാര്‍ കണ്ണൂര്‍ സി.പി.എം രാഷ്ട്രീയത്തില്‍ സജീവമാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയംഗമായി പ്രവര്‍ത്തനത്തില്‍ സജീവമാകാന്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് നികേഷ് മാധ്യമരംഗത്തോട് വിട പറഞ്ഞത്. കണ്ണൂരിലെ സി,പി,എം ആഭ്യന്തര രാഷ്ട്ീയത്തിലെ ചില സമവാക്യങ്ങള്‍ പരിഹരിക്കാന്‍ എം.വി.രാഘവന്റെ മകനായ നികേഷ് കുമാറിന്റെ വരവ് സഹായകരമാകും എന്ന് കണക്കുകൂട്ടലുമുണ്ട് ഇതിന് പിന്നില്‍. പൊതു രംഗത്ത് വരാനാണെങ്കില്‍ ഇപ്പോഴാണ് വരേണ്ടത് എന്ന് നേതൃത്വം അറിയിച്ചിരുന്നു. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനിടെ.

നികേഷിനെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും. അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും, വടകരയില്‍ കെ.കെ.ശൈലജ തിരഞ്ഞെടുക്കപ്പെട്ടിരുന്നവെങ്കില്‍ ഒഴിവുവരുമായിരുന്ന മട്ടന്നൂരില്‍ നികേഷിനെ മല്‍സരിപ്പികകാനും പാര്‍ട്ടി ആലോചിച്ചിരുന്നു. വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ മല്‍സരിപ്പിക്കാനും നീക്കമുണ്ട്. തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നികേഷിനെ പരിഗണിച്ചേക്കും.
2016 ല്‍ അഴീക്കോട് മല്‍സരിച്ചിരുന്നെങ്കിലും മുസ്ലീം ലീഗിലെ കെ.എന്‍.ഷാജിയോട് പരാജയപ്പെടുകയായിരുന്നു. 2021 ല്‍ സി.പി.മ്മിലെ കെ.വി.സുമേഷ് കെ.എന്‍.ഷാജിയെ പരാജയപ്പെടുത്തി സീറ്റ് പ്ടിച്ചെടുത്തു. പിണറായി, ഇ.പി.ജയരാജന്‍. പി.കെ.ശ്രീമതി തുടങ്ങിയ നേതൃത്വത്തിലെ വലിയൊരു നിര പാര്‍ലമെന്ററി രംഗത്ത് നിന്ന് സമീപഭാവിയില്‍ പിന്‍വാങ്ങുമ്പോള്‍ കണ്ണൂരിലടക്കം പുതു നേതൃത്വത്തെ വളര്‍ത്തി കൊണ്ടു വരണമെന്ന നികാരം പാര്‍ട്ടിക്കുള്ളിക്കുള്ളിലുണ്ട്. എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പി.ജയരാജന്‍, എം.വി.ജയരാജന്‍ എന്നിവരാണ് കണ്ണൂരിലെ സി.പി.എമ്മില്‍ ഇപ്പോള്‍ തലപ്പൊക്കമുള്ളവര്‍ . ഇവര്‍ക്ക് ശേഷമുള്ള നേതൃനിരയിലേക്ക് ഒരു പക്ഷേ പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത നികേഷ് കുമാറിനെ കൂടി കൊണ്ടു വന്നാലും അത്ഭുതപ്പെടേണ്ടതില്ല. എം.വി.രാഘവന്റെ മകനെന്നതും ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തന്‍ എന്ന സ്വീകാര്യതയുമാണ് ഈ നീക്കത്തിന് പിന്നില്‍.

കണ്ണൂരിലേക്ക് തട്ടകം മാറ്റുന്നതിന്റെ ഭാഗമായി എറണാകുളത്ത് നിന്ന് നികേഷ് കുമാര്‍ പിതാവ് എം.വി.രാഘവന്റെ ബര്‍ണശ്ശേരിയിലെ വീട്ടിലേക്ക് താമസംമാറിയിട്ടുണ്ട്. കഴിഞ്ഞ തവണ തിടുക്കത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രവര്‍ത്തിക്കാനുള്ള സമയം ലഭിക്കാത്തതിനാലുമാണ് നികേഷ് അഴീക്കോട് പരാജയപ്പെടാന്‍ കാരണമായി പാര്‍ട്ടി വിലിയിരുത്തിയത്. അതിനാലാണ് ഇത്തവണ നേരത്തെ സജീവമാകാന്‍ ആവശ്യപ്പെട്ടത്.
മട്ടന്നൂരോ തളിപ്പറമ്പോ പോലുള്ള സുരക്ഷിത മണ്ഡലമാകും നികേഷിന് നല്‍കുക. തളിപ്പറമ്പ് എം.എല്‍.എ കൂടിയായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിടയില്ല.ഈ സാഹചര്യത്തിലാണ് തളിപ്പറമ്പില്‍ നികേഷിന്റെ പേര് പറഞ്ഞു കേള്‍ക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനാണ് 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിടുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നികേഷ് കുമാര്‍ അറിയിച്ചിരുന്നു. സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ മകനായ നികേഷ് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. ഇന്ത്യവിഷന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അതിന്റെ സിഇഒയായി.. ഇന്ത്യ വിഷന്‍ പ്രവര്‍ത്തനം നിര്‍ത്തിയപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങി. . 28 വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയുടെ എഡിറ്റോറിയല്‍ ചുമതലയും നികേഷ് ഒഴിഞ്ഞു.

Share post:

Popular

More like this
Related

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...