കേന്ദ്രം കനിഞ്ഞു – കേരളത്തിന് താത്കാലികാശ്വാസം 2,690 കോടി

Date:

കേന്ദ്രസര്‍ക്കാരിന്റെ അധിക നികുതി വിഹിതം സംസ്ഥാനത്തിന് ലഭിച്ചു. ജൂണ്‍ മാസത്തില്‍ രണ്ടാമത്തെ ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് ലഭിച്ചത് 2690.2 കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ താത്കാലികമാണെങ്കിലും കേരളത്തിന് ഇത് ആശ്വാസമായി. ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ സര്‍ക്കാരിന് 25,000 കോടിയോളം രൂപ ആവശ്യമായി വരുമെന്നാണ് കണക്ക്.

സാധാരണ കിട്ടാറുള്ള ഗഡുവിന് പുറമെയാണ് ജൂണില്‍ മറ്റൊരു ഗഡു മുന്‍കൂറായി ലഭിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം 1,39,750 കോടി രൂപയാണ് വിഹിതമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും വികസന വളര്‍ച്ച വേഗത്തിലാക്കുന്നതിനുമാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

തങ്ങള്‍ക്ക് അവകാശപ്പെട്ട നികുതി വിഹിതം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാറില്ലെന്നും കൃത്യസമയത്ത് വിതരണം ചെയ്യാറില്ലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനും പുതിയ സര്‍ക്കാരിന് കീഴില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും വേഗത്തിലാക്കാനുമാണ് കേന്ദ്രനടപടി. 2024-25 വര്‍ഷത്തെ താത്കാലിക ബജറ്റില്‍ 12,19,783 കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എന്നാല്‍ സര്‍ക്കാരിലേക്കുള്ള നികുതി വരുമാനം കാര്യമായി ലഭിച്ച സാഹചര്യത്തിലാണ് അധികമായി ഒരു ഗഡു കൂടി അനുവദിക്കാന്‍ കേന്ദ്രം തയ്യാറായതെന്നാണ് വിശദീകരണം. ഇതോടെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹതം 2,79,500 കോടി രൂപയായി (ജൂണ്‍ 10 വരെയുള്ള കണക്ക്).

Share post:

Popular

More like this
Related

മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിൻ്റെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് ; ചികിത്സാ ചെലവ് ബാലനിധി ഏറ്റെടുക്കും

തിരുവനന്തപുരം : മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ച കുട്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് മെഡിക്കൽ...

‘ഇൻവെസ്റ്റ് കേരള’ നിക്ഷേപക സംഗമം : 5000 കോടി വീതം നിക്ഷേപം പ്രഖ്യാപിച്ച് ലോജിസ്റ്റിക് രംഗത്തെ പ്രമുഖരായ ദുബൈ ഷറഫ് ഗ്രൂപ്പും ലുലു ഗ്രൂപ്പും

കൊച്ചി : രണ്ട് ദിവസമായികൊച്ചിയിൽനടന്നുവരുന്ന 'ഇൻവെസ്റ്റ് കേരള'നിക്ഷേപക സംഗമത്തിൽ 5000 കോടിയുടെ...