ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം ; എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി

Date:

ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ എ രാജയ്ക്ക് ആശ്വാസം. ദേവികുളം എംഎൽഎ ആയി തുടരാമെന്ന് സുപ്രീംകോടതി. ഹൈക്കോടതിയുടെ വിധി പ്രസ്താവം റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നിർണ്ണായകമായ വിധി.  എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. എല്ലാ അനുകൂല്യങ്ങൾക്കും അർഹത ഉണ്ടെന്ന് ജസ്റ്റിസ്‌ അമാനുള്ള കൂട്ടിച്ചേർത്തു. ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രസ്താവം.

സംവരണ സീറ്റിൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20 നാണ് എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു വിധി ഉണ്ടായത്. പിന്നീട് ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രീംകോടതിയെ സമീപിച്ച് അറുകൂല വിധി നേടിയെടുക്കുകയായിരുന്നു.

Share post:

Popular

More like this
Related

രാജ്യ തലസ്ഥാനത്ത് സുരക്ഷാ പരിശീലനം: ‘ബ്ലാക്ക്ഔട്ട് ‘ ഡ്രില്ലുകളിൽ ഇരുട്ടിലായി നഗരങ്ങൾ

ന്യൂഡൽഹി : രാജ്യ വ്യാപകമായി നടക്കുന്ന സിവിൽ ഡിഫൻസ് ഡ്രില്ലിന്റെ ഭാഗമായി...

ആലപ്പുഴ വഴിയുള്ള വന്ദേഭാരതിന് ഇനി 16 കോച്ചുകൾ ; 530 സീറ്റ്‌ കൂടി വർദ്ധിക്കും

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നും ആലപ്പുഴ വഴി മംഗളൂരുവിലേക്കുള്ള വന്ദേഭാരതിന് (20631-...

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ. ഇൻസ്റ്റാഗ്രാം...