‘അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം കരുത്തോടെ തുടരണം’ – കർണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

Date:

തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം കൂടുതൽ കരുത്തോടെ തുടരണമെന്ന് അറിയിച്ച് കർണ്ണാടക മുഖ്യമന്ത്രി ശ്രീ.കെ.സിദ്ധരാമയ്യയ്ക്ക് കത്തയച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്.

അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശം നൽകണമെന്നും, ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Share post:

Popular

More like this
Related

തിരുവനന്തപുരത്തെ കൂട്ടക്കൊല : അഫാൻ ലഹരിക്കടിമ , കൊലപാതകങ്ങൾക്ക് പിന്നിൽ കാരണങ്ങൾ പലത് – ഡിവൈഎസ്‍പി

തിരുവനന്തപുരം: വെഞ്ഞാറമൂടിൽ അഞ്ച് പേരെ കൂട്ടക്കൊല ചെയ്ത പ്രതി അഫാൻ ലഹരിക്കടിമയെന്ന്...

യുഎൻ പ്രമേയത്തിൽ റഷ്യക്ക് അനുകൂലമായി വോട്ട് ചെയ്ത് അമേരിക്ക ; ഇന്ത്യ വിട്ടുനിന്നു

(Image Courtesy : AP Photo/Evan Vucci) ഐക്യരാഷ്ട്ര സഭയിൽ യുക്രൈയിനെതിരെ റഷ്യയെ...

സിനിമ സമരത്തിന് ഫെഫ്കയുടെ പിന്തുണ തേടി നിർമ്മാതാക്കളുടെ സംഘടന

കൊച്ചി : ജൂൺ ഒന്നു മുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിന് ഫെഫ്കയുടെ...