തിരുനെല്ലിയിലും കുന്നംകുളത്തും വാഹനാപകടം; രണ്ടിടത്തും അപകടത്തിൽപ്പെട്ടത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സുകൾ

Date:

വയനാട്‌ : തിരുനെല്ലിയിലും കുന്ദംകുളത്തും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിരവധിപേർക്ക്‌ പരിക്കേറ്റു. തിരുനെല്ലിയിൽ തെറ്റ് റോഡ് കവലക്ക് സമീപമാണ്‌‌ അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് രാവിലെ ആറ് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക്‌ ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കുന്നംകുളത്ത് പാറേമ്പാടത്താണ് രണ്ടാമത്തെ അപകടം. അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ്സാണ് ഇവിടെയും മറിഞ്ഞത്. അപകടത്തിൽ രണ്ട് അയ്യപ്പഭക്തർക്ക് നിസാര പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പിലാവ് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് മിനി ബസിൽ ഇരുപതോളം അയ്യപ്പഭക്തർ ഉണ്ടായിരുന്നു. ഇവരിൽ 2 പേർക്ക് കാലിന് നിസാരമായി പരുക്കേറ്റു.

അപകട വിവരമറിഞ്ഞ് കുന്നംകുളം സബ്ഇൻസ്പെക്ടർ സന്തോഷ്, കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരായ റഫീഖ്, വിപിൻ, ഹരിക്കുട്ടൻ, സനൽ, അജീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്തു നിന്ന് മിനി ബസ് ക്രൈൻ ഉപയോഗിച്ച് എടുത്തുമാറ്റി.

Share post:

Popular

More like this
Related

ഇന്ത്യയെ ആക്രമിക്കാൻ  പാക്കിസ്ഥാന്  തുർക്കി ഡ്രോണുകൾക്ക് പുറമെ സൈനികരേയും അയച്ചു നൽകി

ന്യൂഡൽഹി : ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനെഡ്രോണുകൾ നൽകുക മാത്രമല്ല സൈനികരേയും തുർക്ക...

‘കൊൽക്കത്തയിലേക്ക് ചാവേർ ബോംബുകളെ അയയ്ക്കും’ :  പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ

കൊൽക്കത്തയിൽ ചാവേർ ആക്രമണങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്ത് ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതൻ...

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ...