ശബരിമല തീർത്ഥാടനത്തിന് അനുമതി തേടി പത്ത് വയസുകാരി; ഹർജി തള്ളി ഹൈക്കോടതി

Date:

ശബരിമല തീർത്ഥാടനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കർണ്ണാടക സ്വദേശിയായ പത്ത് വയസുകാരിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.

ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി പരിഗണിക്കാതെ മലകയറാൻ അനുവദിക്കണം എന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. പത്ത് വയസ്സിന് മുൻപ് കൊവിഡ് കാലത്ത് ശബമലയിലെത്താൻ ആഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെൺകുട്ടി ഹര്‍ജിയിൽ പറഞ്ഞു. ആയതിനാൽ ഇത്തവണ മലകയറാൻ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം കൊടുക്കണമെന്നും പെൺകുട്ടി ആവശ്യമറിയിച്ചു. ആചാരങ്ങൾ പാലിച്ച് മലകയറാൻ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമാണെന്നും പെൺകുട്ടി ചൂണ്ടിക്കാട്ടി.

എന്നാൽ 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുക്കാതിരുന്നതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്

Share post:

Popular

More like this
Related

ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വില കൂട്ടി ; 50 രൂപയുടെ വർദ്ധനവ്

ന്യൂഡൽഹി : ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 50 രൂപ വർദ്ധിപ്പിച്ചതായി...

ഗോകുലം ​ഗോപാലൻ കൊച്ചി ഇഡി ഓഫീസിൽ ; ഫെമ കേസിൽ മൊഴിയെടുപ്പ് തുടരുന്നു

കൊച്ചി: വ്യവസായിയും സിനിമാ നിർമ്മാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി)...