ഏഴുലക്ഷം രൂപ പിടിച്ചു; എഫ്.ഐ.ആറിലുള്ളത് 4.68 ലക്ഷം’; ബാക്കി പോലീസ് മുക്കി, പരാതിക്ക് നടപടിയുണ്ടായില്ല – എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ

Date:

കാസർഗോഡ്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണ്ണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.

2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ എവിടെ പോയെന്നറിയില്ല -എം.എൽ.എ. പറഞ്ഞു.

എന്നാൽ, കേസിൽ പ്രതിചേർക്കപ്പെട്ട ഇബ്രാഹിം നിയമവിരുദ്ധമായല്ല താൻ പണം സൂക്ഷിച്ചതെന്നാണ് പറയുന്നത്. അത് തെളിയിക്കാനുള്ള രേഖകളും അദ്ദേഹത്തിൻ്റെ കൈവശമുണ്ട്. ‘ കാസർഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഇത് സംബന്ധിച്ച കേസ് നടക്കുകയാണ്. ഇതോടൊപ്പം, സംഭവത്തിൽ ഇബ്രാഹിം ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പരാതി സ്വീകരിച്ചെന്ന മറുപടി കിട്ടിയതല്ലാതെ മറ്റ് നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Share post:

Popular

More like this
Related

കോൺഗ്രസിന് താക്കീതുമായി ശശി തരൂർ ; പാർട്ടിക്ക് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍ എംപി. കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക്...

തെലങ്കാനയിൽ തുരങ്കം തകർന്ന് എട്ട് തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ശ്രീശൈലം : തെലങ്കാനയിലെ നാഗർകുർനൂൾ ജില്ലയിൽ ഒരു തുരങ്കത്തിന്റെ മേൽപ്പാളി  തകർന്നു...

ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കണം; ട്രൈബ്യൂണലിനെ സമീപിച്ച് ഗവ.കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ

ഇടുക്കി : കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും സർവ്വകലാശാലകളിലെയും അദ്ധ്യാപകർക്ക്...