ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം

Date:

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എംഎൽഎയും നടനുമായ മുകേഷിനും നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ രണ്ടു ദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിൽ ആണ് മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ഹ​ണി എം.​വ​ർ​ഗീ​സ് നടന്മാർക്ക്‌ മു​ൻ​കൂ​ർ ജാമ്യം ന​ൽ​കി​യ​ത്.

അതേസമയം സിനിമ നയരൂപവത്കരണ സമിതിയിൽ നിന്നും മുകേഷിനെ ഒഴിവാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടനെതിരെ ലൈംഗികാരോപണം ഉയർന്നുവന്ന സാഹചര്യത്തിലാണ് സമിതിയിൽ നിന്നും ഒഴിവാക്കിയത്. ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ നയ രൂപവത്ക്കരണ സമിതിയിൽ തുടരും.

Share post:

Popular

More like this
Related

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്ക് കയർ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.  ഗ്രീഷ്മയ്ക്കെതിരെ...

സത്യപ്രതിജ്ഞക്ക് മുൻപെ സുപ്രധാന പ്രഖ്യാപനങ്ങളുമായി ട്രംപ് ; ഒപ്പു വെക്കുന്ന 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ടിക് ടോക് സംരക്ഷണവും

വാഷിംങ്ടൺ : സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക്  മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ  സുപ്രധാന പ്രഖ്യാപനങ്ങളുമായി...

ഡൊണൾഡ് ട്രംപ് ഇന്ന് പ്രസിഡൻ്റായി സ്ഥാനമേൽക്കും ; ചടങ്ങുകൾ ക്യാപിറ്റോൾ മന്ദിരത്തിൽ

വാഷിംങ്ടൺ: അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച സ്ഥാനമേൽക്കും. ഇന്ത്യൻ...