അര്‍ജുനെ തേടി ആറാം ദിവസം ; മഴ തിരച്ചിലിന് തിരിച്ചടിയാവുമോയെന്ന് ആശങ്ക, സൈന്യം ഇന്നിറങ്ങും.

Date:

ഷിരൂർ: അർജുന് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടക്കുന്നു. ഷിരൂരില്‍ ഇന്ന് രാവിലെയും തുടരുന്ന മഴ ആശങ്കയുണർത്തുന്നുണ്ട്. അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിന്നിറങ്ങും. രാവിലെ മുതല്‍ തിരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. ബെലഗാവിയില്‍നിന്നുള്ള 60 അംഗ സംഘമാണ് എത്തുക. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അര്‍ജുന്‍റെ വീട്ടുകാരുടെയും ആവശ്യമായിരുന്നു.

ഇന്നലെ രാത്രി 8 മണിയോടെ നിർത്തിയ തിരച്ചിൽ രാവിലെ പുനരാഭിക്കും. മണ്ണിടിച്ചിൽ കൈകാര്യം ചെയ്തു പരിചയമുള്ള കരസേന വിഭാഗവും കൂടി ദൗത്യസംഘതിന്റെ
ഭാഗമാകുന്നതോടെ മണ്ണ് നീക്കുന്ന ജോലികൾക്ക് വേഗത കൈവരിക്കും. ഗ്രൗണ്ട് പെനിറെട്രെറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ വാഹന സാന്നിദ്ധ്യമെന്നു സംശയിക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തിരച്ചിൽ.

അതേസമയം, അപകടസമയത്തെ ഉപഗ്രഹചിത്രങ്ങൾക്കായി കര്‍ണാടക സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി. ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാമെന്ന് ഡോ.എസ്.സോമനാഥ് അറിയിച്ചു എന്നറിയുന്നു

Share post:

Popular

More like this
Related

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...

പാർലമെൻ്റ് സമ്മേളനം ജനുവരി 31 മുതൽ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ...