സ്മാർട്ട് മീറ്റർ പദ്ധതി ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ ആ​ർ.​ഡി.​എ​സ്.​ സ്കീം നഷ്ടമാകുമെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്

Date:

പാ​ല​ക്കാ​ട്: സംസ്ഥാനം സ്മാ​ർ​ട് മീ​റ്റ​ർ പ​ദ്ധ​തി​യു​ടെ ന​ട​പ​ടി പ​ത്ത് ദി​വ​സ​ത്തി​ന​കം ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ആ​ർ.​ഡി.​എ​സ്.​എ​സ് (റി​വാം​ബ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ക്ട​ര്‍ സ്‌​കീം) ന​ഷ്ട​മാ​കു​മെ​ന്ന് കേ​ന്ദ്ര ഊ​ർ​ജ മ​ന്ത്രാ​ല​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​നം മു​ന്നോ​ട്ടു​വെ​ക്കു​ന്ന കാ​പ​ക്സ് മാ​തൃ​ക​യി​ൽ (ക​രാ​ർ വി​ളി​ച്ച് പ​ണം മു​ട​ക്കി മീ​റ്റ​ർ സ്ഥാ​പി​ക്കു​ന്ന രീ​തി) പ​ദ്ധ​തി ന​ട​പ്പാ​ക്കാ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

വൈ​ദ്യു​തി ശൃം​ഖ​ല ന​വീ​ക​ര​ണ​ത്തി​ന് 60 ശ​ത​മാ​നം ഗ്രാ​ൻ​ഡും സ്മാ​ർ​ട്ട് മീ​റ്റ​ർ സ്ഥാ​പി​ക്കാ​ൻ 15 ശ​ത​മാ​നം സ​ബ്സി​ഡി​യു​മാ​യി 10,475 കോ​ടി​യു​ടെ ആ​ദ്യ​ഘ​ട്ട പ​ദ്ധ​തി​ക​ളാ​ണ് ആ​ർ.​ഡി.​എ​സ്.​എ​സി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് സ്മാ​ർ​ട്ട് മീ​റ്റ​ർ. ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്നു ല​ക്ഷം സ്മാ​ർ​ട്ട് മീ​റ്റ​റി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന പ്ര​വൃ​ത്തി ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യ അ​വ​സ്ഥ​യാ​ണ്.

കേ​ന്ദ്രം മു​ന്നോ​ട്ടു​വെ​ക്കു​ന്ന ടോ​ട്ട​ക്‌​സ് മാ​തൃ​ക​യി​ൽ (ക​രാ​ർ ക​മ്പ​നി ചെ​ല​വ് മു​ഴു​വ​ൻ വ​ഹി​ക്കു​ക​യും പി​ന്നീ​ട് തി​രി​ച്ച് ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി ) സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ഏ​ൽ​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്രം നേ​ര​ത്തേ അ​നു​മ​തി ത​ന്നി​രു​ന്ന​താ​ണ്. സ്മാ​ർ​ട്ട് മീ​റ്റ​റി​ന്റെ ഹാ​ർ​ഡ് വെ​യ​ർ ഭാ​ഗ​ത്തി​നാ​യി ഒ​രു ടെ​ൻ​ഡ​റും സോ​ഫ്റ്റ് വെ​യ​ർ ഭാ​ഗ​ത്ത് മ​റ്റൊ​രു ടെ​ൻ​ഡ​റും വി​ളി​ക്കു​ന്ന പ്ര​വൃ​ത്തി​യി​ലാ​യി​രുന്നു പിന്നീട് ആശയക്കുഴപ്പം. തർ​ക്ക​മൊ​ഴി​വാ​ക്കാ​ൻ ര​ണ്ട് പ്ര​വൃ​ത്തി​ക​ൾ​ക്കു​മാ​യി ഒ​റ്റ ക​രാ​റാ​ണ് ഉ​ചി​ത​മെ​ന്ന് പു​തി​യ സി.​എം.​ഡി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് അ​ന്ത്യ​ശാ​സ​നം വ​ന്ന​തോ​ടെ അ​ടു​ത്ത​ദി​വ​സം ത​ന്നെ സ്മാ​ർ​ട്ട് മീ​റ്റ​ർ പ്ര​വൃ​ത്തി ടെ​ൻ​ഡ​റി​നി​ടാ​നു​ള്ള ന​ട​പ​ടി​യി​ലാ​ണ് കെ.​എ​സ്.​ഇ.​ബി.

ആ​ര്‍.​ഡി.​എ​സ്.​എ​സി​ന്റെ ആ​ദ്യ​ഘ​ട്ട അ​നു​മ​തി​യി​ൽ 8205 കോ​ടി രൂ​പ സ്മാ​ര്‍ട്ട് മീ​റ്റ​ര്‍ വ്യാ​പ​ന​ത്തി​നും 2270 കോ​ടി രൂ​പ വി​ത​ര​ണ ശൃം​ഖ​ല ന​വീ​ക​ര​ണ​ത്തി​നു​മാ​യി​രു​ന്നു. ടോ​ട്ടെ​ക്സ് മാ​തൃ​ക​യി​ൽ സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് വി​വാ​ദ​മാ​യ​തോടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ബ​ദ​ൽ മാ​തൃ​ക അ​വ​ത​രി​പ്പി​ക്കുകയായിരുന്നു.

ടോ​ട്ടെ​ക്സ് രീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേശ​ത്തെ ഭൂ​രി​ഭാ​ഗം സം​ഘ​ട​ന​ക​ളും എ​തി​ർ​ത്തി​രു​ന്നു. സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി 2025ഓ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം. ഇ​തി​ന​കം 37 ല​ക്ഷം സ്മാ​ർ​ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഉ​പ​ഭോ​ഗ​ത്തി​ല്‍ വ​രു​ന്ന ന​ഷ്ടം ത​ട​യാ​നും പ്ര​സ​ര​ണ, വി​ത​ര​ണ ഘ​ട്ട​ങ്ങ​ളി​ലെ ഗു​ണ​മേ​ന്‍മ ഉ​റ​പ്പാ​ക്കാ​നും സ​മ്പൂ​ര്‍ണ വൈ​ദ്യു​തീ​ക​ര​ണം സാ​ദ്ധ്യമാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​രം​ഭി​ച്ച കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​ണ് ആ​ര്‍.​ഡി.​എ​സ്.​എ​സ് (റി​വാം​ബ്ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ സെ​ക്ട​ര്‍ സ്‌​കീം). ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ടെ ല​ഭി​ച്ച​ത് 68 കോ​ടി രൂ​പ​യാ​ണ്.

Share post:

Popular

More like this
Related

പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തില്ലെന്ന്  മന്ത്രിസഭാ യോഗം ;  ഭരണപരിഷ്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഇയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍...

ക്ഷേമ പെൻഷനിൽ കൈയ്യിട്ട് സര്‍ക്കാര്‍ ജീവനക്കാർ; പെൻഷൻ കൈപ്പറ്റിയതായി കണ്ടെത്തിയ 1458 പേരിൽ ഗസറ്റഡ് ഉദ്യോഗസ്ഥരും!

തിരുവനന്തപുരം : സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ് നടത്തി സർക്കാർ ജീവനക്കാർ....

സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപവത്കരിക്കുന്നു –  മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം: അവഗണനയും ചൂഷണവും നേരിടുന്ന വയോജനങ്ങളുടെ ഉത്കണ്ഠകൾ പരിഗണിച്ച് അവ പരിഹരിക്കാൻ...

നവീൻ ബാബുവിന്‍റെ മരണം: കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം; സർക്കാരിനോടും സിബിഐയോടും നിലപാട് തേടി

കൊച്ചി: എ‍ഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാൻ...